ഉഷ എഫ്സി സംഘടിപ്പിക്കുന്ന പ്രഥമ കൊച്ചമ്മു മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കമാകും. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ഐഎം വിജയന്റെ അമ്മയുടെ സ്മരണാർത്ഥമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ‘കാൽപ്പന്താണ് ലഹരി’ എന്ന മുദ്രാവാക്യമുയർത്തിയാണ് ടൂർണമെന്റ്.
വെള്ളിയാഴ്ച 7.30-ന് കോർപറേഷൻ ഓഫീസ് സ്റ്റേഡിയത്തിൽ മന്ത്രി കെ രാജൻ ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ ആറ് വരെയാണ് മത്സരം. ആദ്യ ദിവസങ്ങളിൽ 60, സെമിഫൈനലിൽ 80, ഫൈനലിൽ 100, സീസണിന് 600 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. സ്റ്റേഡിയത്തിൽ പ്രവേശന കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഐ എം വിജയൻ, പി വി പ്രതീഷ്, രതീഷ് മേഞ്ചേരി, ഷോൺ ജോൺസൺ, എം വി ഗിരീഷ്‌കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.