വിഷു ദിവസമായ ഏപ്രിൽ 14 ന് സീനിയർ സിറ്റിസൺ, പ്രാദേശിക നിവാസികൾ എന്നിവർക്കുള്ള പ്രത്യേക ദർശന സൗകര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഗുരുവായൂർ ദേവസ്വം. അന്നേ ദിവസം ഭക്തജനങ്ങൾക്ക് പ്രത്യേക വിഷുക്കണി ദർശനത്തിനുള്ള സജ്ജീകരങ്ങൾ ഒരുക്കേണ്ടതിനാൽ സീനിയർ സിറ്റിസൺ, പ്രാദേശിക നിവാസികൾ എന്നിവർക്കുള്ള പ്രത്യേക ദർശനസൗകര്യം പുലർച്ചെ 5 മുതൽ 6 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് ദിവസം അധികൃതർ അറിയിച്ചു.