Tuesday, February 10, 2026
HomeThrissur Newsസ്‌കൂൾ ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
spot_img

സ്‌കൂൾ ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

മാള :അഷ്ടമിച്ചിറയിൽ നിന്ന് കാണാതായ സ്‌കൂൾ ബസ് ഡ്രൈവറെ ചാലക്കുടിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഷ്ടമിച്ചിറ തോപ്പിൽ വീട്ടിൽ സജീഷ് (51) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കാടുകുറ്റി ഞരളക്കടവ് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വിജയഗിരി സ്കൂകൂൾ ബസ് ഡ്രൈവറായ സജീഷിനെ ഏഴിന് വൈകിട്ട് മുതലാണ് കാണാതായത്. സജീഷിനെ കാണാനില്ലെന്ന് ഭാര്യസുമ പൊലീസിൽ പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാള പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംസ്‌കാരം ചൊവ്വാഴ്‌ച പകൽ 11ന് ഇരിങ്ങാലക്കുട ക്രിമറ്റോറിയത്തിൽ. ഭാര്യ: സുമ. മക്കൾ: സായന്ത്, സാകേത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments