Saturday, March 28, 2026
HomeCity Newsജെമിനി സർക്കസ് ഇന്നുമുതൽ ശക്തൻ ഗ്രൗണ്ടിൽ
spot_img

ജെമിനി സർക്കസ് ഇന്നുമുതൽ ശക്തൻ ഗ്രൗണ്ടിൽ

തൃശൂർ: പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ജെമിനി സർക്കസ് ഇന്നുമുതൽ തൃശൂരിൽ. ശക്തൻ ഗ്രൗണ്ടിൽ ഇന്ന് രാത്രി 7.30ന് മേയർ നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ, കൗൺസിലർ രഘുനാഥ് സി. മേനോൻ തുടങ്ങിയവർ പങ്കെടുക്കും. രണ്ടു മണിക്കൂർ നീളുന്ന ഷോയിൽ ആഫ്രിക്ക, താൻസാനിയ എന്നിവിടങ്ങളിൽ നിന്നും ഉൾപ്പെടെ നൂറിൽപരം കലാകാരൻമാർ അണിനിരക്കും. മുപ്പതിലേറെ വിസ്മയ പ്രകടനങ്ങളാണ് അവതരിപ്പിക്കുക. ദിവസവും ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് നാല്, രാത്രി ഏഴ് സമയങ്ങളിലാണ് പ്രദർശനം. 150, 250, 350, 450 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വാർത്താസമ്മേളനത്തിൽ സേതുമോഹനൻ, മഹേഷ് മാറോളി, സുനിത ലാമ, സാനിയ ധാപ, അക്ബർ അത്തീഫ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments