ജില്ല അടിസ്ഥാനത്തിൽ ജില്ലയിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി ) പ്രവർത്തനമാരംഭിച്ചു. ജില്ലാ കളക്ടറേറ്റിൽ അനക്സ് ഹാളിലാണ് എംസിഎംസി പ്രവർത്തിക്കുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമനുസരിച്ച് രജിസ്റ്റർ ചെയ്ത ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, അസോസിയേഷനുകൾ, മത്സരാർത്ഥികൾ , വ്യക്തികൾ, ഇലക്ട്രോണിക് മീഡിയകളയ ടിവി, റേഡിയോ, പൊതു ഇടങ്ങളിലെ എ വി പ്രദർശനങ്ങൾ, ഇ-പേപ്പറുകൾ, ബൾക്ക് എസ് എം എസ്, വോയ്സ് മെസേജുകളും കൂടാതെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങൾക്കും മുൻകൂർ സർട്ടിഫിക്കേഷൻ നേടുന്നതിനായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് (എം സി എം സി) അപേക്ഷ നൽകണം.
എംസിഎംസി യുടെ മുൻകൂർ സർട്ടിഫിക്കേഷൻ ഇല്ലാതെ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ സോഷ്യൽ മീഡിയ ഉൾപ്പെടെ ഇന്റർനെറ്റ് അടിസ്ഥാനമാക്കിയ മീഡിയ, വെബ്സൈറ്റുകൾ എന്നിവയിൽ രാഷ്ട്രീയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ല.
മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പേയ്ഡ് ന്യൂസ് കേസുകളിൽ എംസിഎംസി കർശനമായ നിരീക്ഷണം നടത്തി നടപടി സ്വീകരിക്കും.
സർട്ടിഫിക്കേഷനുള്ളഅപേക്ഷകൾ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ സമർപ്പിക്കണം.


