Tuesday, February 10, 2026
HomeLITERATUREകാവ്യശിഖ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
spot_img

കാവ്യശിഖ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ : കാവ്യശിഖ ഏർപ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കാവ്യശിഖ പുരസ്‌കാരത്തിന് തലശ്ശേരി സ്വദേശിനി രംന വികാസ്, സർഗ പ്രതിഭാ പുരസ്‌കാരത്തിന് സുഭാഷ് പോണോളി, രാധ വെള്ളിലംകുന്ന് സ്മാരക കവിതാ പുരസ്‌കാരത്തിന് മുനീറ രായംസ് എന്നിവർ അർഹരായി. 5,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. 15ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന കാവ്യശിഖ സംഗമത്തിൽ സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ സച്ചിദാനന്ദൻ പുരസ്‌കാരങ്ങൾ സമ്മാനിക്കും. പ്രൊഫ. കെ വി രാമകൃഷ്‌ണൻ അധ്യക്ഷനാകും. ജി എസ് ദിവ്യ എഴുതിയ “എന്റെ ഗ്രഹണങ്ങൾ, അമാവാസികൾ, പൗർണമികൾ ‘ എന്ന പുസ്ത‌കം ഡോ. സി രാവുണ്ണി പ്രകാശിപ്പിക്കും. ചാക്കോ ഡി അന്തിക്കാട് ഏറ്റുവാങ്ങും. കാവ്യശിഖ ചെയർമാൻ ഡോ. സി രാവുണ്ണി, ഡോ. സുഭാഷിണി മഹാദേവൻ, ചാക്കോ ഡി അന്തിക്കാട്, മനോഹർലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments