കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ചപതിനാറാമത് അന്താരാഷ്ട്ര നാടകോത്സവം(ഇറ്റ്ഫോക്) സമാപിച്ചു. പ്രേക്ഷകപങ്കാളിത്തംകൊണ്ടും അരങ്ങിലെത്തിയനാടകങ്ങളുടെ മികവിനാലുംശ്രദ്ധേയമായിരുന്നു നാടകോത്സവം. 22നാടകങ്ങളുടെ 47 അവതരണങ്ങളാണ് എട്ട്ദിനങ്ങളിലായി നടന്നത്. അർജന്റീന, ബ്രസീൽ,അർമേനിയ, പലസ്‌തീൻ, സ്ലോവാക്കിയ,സ്പെയിൻ, ജപ്പാൻ, ഡെൻമാർക്ക്എന്നിവിടങ്ങളിൽനിന്നുള്ള ഒന്‌പത് വിദേശനാടകങ്ങളാണ് നാടകോത്സവത്തിൽഎത്തിയത്. മലയാളത്തിൽ നിന്നുള്ള അഞ്ച്നാടകങ്ങൾ അടക്കം 14 ഇന്ത്യൻ നാടകങ്ങളുംഅവതരിപ്പിച്ചു. 44 വിദേശനാടക പ്രവർത്തകർഅടക്കം 241 പ്രതിഭകളാണ് ഇറ്റ്ഫോക്കിന്റെഭാഗമായത്. പലസ്‌തീൻ അനുകൂല നാടകം ‘ദിലാസ്റ്റ് പ്ലേ ഇൻ ഗാസ’യ്ക്ക് കേന്ദ്ര സർക്കാർ വിസനിഷേധിച്ചതിനെത്തുടർന്ന് അവതരണം മുടങ്ങി.ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങൾ എന്നതായിരുന്നുഇറ്റ്ഫോക്കിന്റെ പ്രമേയം. നാടകങ്ങൾക്ക് പുറമേസംവാദങ്ങൾ, ചർച്ച,അനുസ്‌മരണം, ഡോക്യുമെൻ്ററി പ്രദർശനം,സംഗീത പരിപാടികൾ, ഫോട്ടോ- ചിത്ര- പോസ്റ്റർപ്രദർശനം എന്നിവയും അരങ്ങേറി.ഗോത്രകലാവിഷ്‌കാരങ്ങൾക്ക് പ്രാധാന്യംനൽകിയാണ് കലാപരിപാടികൾ സംഘടിപ്പിച്ചത്.സമാപന സമ്മേളനം ഫെസ്റ്റിവൽ ക്യൂറേറ്റർഅനാമിക ഹസ്‌കർ ഉദ്ഘാടനം ചെയ്തു.അക്കാദമി ചെയർപേഴ്‌സൺ മട്ടന്നൂർശങ്കരൻകുട്ടി അധ്യക്ഷനായി. മേയർ ഡോ. നിജി ജസ്റ്റിൻ, അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, വൈസ്‌ചെയർമാൻ പി ആർ പുഷ്‌പവതി, ഫെസ്റ്റിവൽ കോ- ഓർഡിനേറ്റർ ജലീൽ ടി കുന്നത്ത് എന്നിവർ സംസാരിച്ചു.


