ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സര്‍വീസുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി. അഞ്ചു രൂപയില്‍നിന്ന് ആറു രൂപയായാണ് വര്‍ധന. രാജ്യത്ത് ഉടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു.

ഡെലിവറി ഫീക്കും ജിഎസ്ടിക്കും പുറമേയാണ് പ്ലാറ്റ്ഫോം ഫീ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ഈടാക്കാന്‍ തുടങ്ങിയത്. രണ്ടു രൂപയില്‍ തുടങ്ങിയ ഫീ പിന്നീട് മൂന്നായി ഉയര്‍ത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇത് അഞ്ചു രൂപയായി വര്‍ധിപ്പിച്ചിരുന്നു.
നിലവില്‍ ഡല്‍ഹിയിലും ബംഗളൂരുവിലും ഈടാക്കുന്ന പ്ലാറ്റ് ഫോം ഫീ മറ്റ് നഗരങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. അധിക ചെലവ് കണ്ടെത്തുന്നതിനാണ് ഇതെന്ന് കമ്പനി പറയുന്നു.
I’m really impressed together with your writing abilities and also with the layout
in your blog. Is that this a paid theme or did you modify it your self?
Anyway keep up the nice quality writing, it is rare
to peer a great blog like this one today. HeyGen!