രമേശ് പിഷാരടി : ‘ ഈ മഞ്ജു വാര്യര്‍ ഇടയ്ക്ക് സിനിമയ്ക്ക് വരും. മാസ്‌കും ഒരു ബനിയനുമിട്ട്. തിരക്കിനടയില്‍ പെട്ടാല്‍ മഞ്ജുവിനെ കണ്ടുപിടിക്കാന്‍ പറ്റില്ല.പറ്റില്ല. നൂണ്ട് നൂണ്ട് കേറിപ്പോകും.എന്റെ ഒരു പരിപാടിയ്ക്ക് ഡല്‍ഹിയില്‍ പോയപ്പോള്‍ ഡല്‍ഹിയിലെ സരോജിനി മാര്‍ക്കറ്റില്‍ പോയി. അവിടെപ്പോയിട്ട് നാനൂറ് രൂപ വിലയുള്ള ടോപ്പ് വാങ്ങി. ഒരെണ്ണം ഫ്രീയും കിട്ടിയെന്നാണ് പറയുന്നത്.

രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഇക്കാര്യം മറക്കുമല്ലോ. എന്നിട്ട് എന്റെ ഒരു പരിപാടിയ്ക്ക്, 10 ലക്ഷം രൂപയെങ്കിലും എന്റെ ഊഹത്തില്‍ പ്രതിഫലം കിട്ടുന്ന പരിപാടിയില്‍ ഈ നാനൂറ് രൂപയുടെ ടോപ്പുമിട്ട് ഒന്നുമറയിയാത്തത് പോലെ വന്നിരിക്കുകയാണ്.
മഞ്ജു : “അതിനെന്താണ്? ഇടുമ്പോള്‍ നന്നായിരുന്നാല്‍ പോരെ, വിലയൊക്കെ ആരാണ് നോക്കുന്നത്? “