വലപ്പാട്:നല്ല നടപ്പ് ജാമ്യവ്യവസ്ഥ ലംഘിച്ചയാളെ കരുതൽ തടങ്കലിലാക്കി. വലപ്പാട് കിഴക്കൻ വീട്ടിൽ ജിത്ത് (34) നെയാണ് കരുതൽ തടങ്കലിലാക്കിയത്. വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ വലപ്പാട് പൊലീസ് നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കി സബ്- ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഒരു വർഷത്തെ നല്ല നടപ്പിനുള്ള ബോണ്ട് എടുപ്പിച്ചിരുന്നു.
എന്നാൽ ബോണ്ട് നിലവിലിരിക്കെ വലപ്പാട് സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ജിത്തിനെ തടങ്കലിലാക്കിയത്. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അഖിൽ വി മേനോനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.