Tuesday, March 3, 2026
HomeThrissur Newsക്ഷേത്ര ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു
spot_img

ക്ഷേത്ര ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു

തിരുവില്വാമല:കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള വില്വാദ്രിനാഥ ക്ഷേത്ര ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. കണിയാർകോട് വില്ലേജ് സർവേ നമ്പർ 826ൽ 4.79 ഏക്കറിൽ സർവേ ചെയ്‌തതിൽ കണ്ടെത്തിയ കൈയേറ്റങ്ങളും അനധികൃത നിർമാണ പ്രവർത്തനങ്ങളുമാണ് നീക്കം ചെയ്തത്.64.75 സെന്റിലാണ് കൈയേറ്റം കണ്ടെത്തിയത്. സ്പെഷ്യൽ സഹസിൽദാർ വി സി പ്രസന്നന്റെ നേതൃത്വത്തിലാണ് സർവേ നടത്തിയത്. തുടർന്ന് രേഖകൾ ദേവസ്വം മാനേജർ എസ് വിജയകുമാറിന് നൽകി.ഹെഡ് സർവേയർ സി കെ മഞ്ജുലാൽ, സർവേയർ കെ എൻ അനിൽകുമാർ, റവന്യു ഇൻസ്പെക്ടർ ഒ സുനിത എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments