കേരളത്തിലെ ബിസിനസ് രാജാവ് ബോബി ചെമ്മണ്ണൂരിനെതിരെ ഇ ഡി അന്വേഷണം. ഇയാളുടെ ആയിര കണക്കിനു കോടികളുടെ ഇടപാടുകളുടെ സ്രോതസ് അന്വേഷിക്കുകയാണ്. അനേകം പരാതികൾ ഇ ഡിക്ക് ലഭിച്ചതാണ് അന്വേഷണത്തിന്റെ കാരണം. അനേകായിരം കോടികളുടെ ആസ്തിയുള്ള ബോച്ചേയുടെ വളർച്ച ഒരു ബിസിനസ് നടത്തി ലാഭത്തിൽ നിന്നും വളരുന്നനേക്കാൾ അതിവേഗം റോകറ്റ് പോലെ ആയിരുന്നു
ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇഡി അന്വേഷിക്കുന്നു. ഫെമ നിയമ ലംഘനമാണ് അന്വേഷണിക്കുന്നത്. ബോബിയെ ഇഡി ചോദ്യം ചെയ്തു. തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. ബോബി ചെമ്മണ്ണൂരിൻ്റെ ഫിജി കാർട്ടും സംശയ നിഴലിലാണ്. ഇതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തുന്നു എന്നും സംശയിക്കുന്നു