കോട്ടയം: വിശ്രമജീവിതകാലത്തു ദീർഘചികിത്സയിലാക്കിയ പക്ഷാഘാതത്തിനും തളർത്താനായില്ല, സാഹിത്യകാരനും മുൻ സർക്കാർ ജീവനക്കാരനുമായ വി.കെ. ജയകുമാറിന്റെ മനുഷ്യസ്‌നേഹത്തെ.
ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറും കേരള മീഡിയ അക്കാദമി മുൻ സെക്രട്ടറിയുമായ വി.കെ. ജയകുമാർ പക്ഷാഘാതചികിത്സയിലിരിക്കേയാണ് വയനാട്ടിൽ ഉരുൾപൊട്ടൽ മൂലമുള്ള ദുരന്തം സംഭവിച്ചത്. ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപ തന്റെ പെൻഷൻ തുകയിൽനിന്ന് സംഭാവന നൽകാനുള്ള തീരുമാനമെടുക്കാൻ അദ്ദേഹത്തിന് അധികസമയം വേണ്ടി വന്നില്ല.
അതേത്തുടർന്ന്, ദുരിതാശ്വാസനിധിയിലേക്ക് തുക നൽകാനുള്ള ആഗ്രഹം അദ്ദേഹം ജില്ലാ കളക്ടർ ജോൺ വി. സാമുവലിനെ ഫോണിൽ അറിയിക്കുകയായിരുന്നു.
യാത്രചെയ്യാൻ കഴിയാത്ത വിവരം ധരിപ്പിച്ചതിനെത്തുടർന്ന് ജയകുമാറിന്റെ കോട്ടയം ഈരയിൽക്കടവിലെ വാകശേരിയിൽ വീട്ടിലെത്തി കളക്ടർ ചെക്ക് സ്വീകരിച്ചു.
പക്ഷാഘാതത്തിനും തളർത്താനായില്ല, ഈ മനുഷ്യസ്‌നേഹത്തെ*
- ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ നൽകി വി.കെ. ജയകുമാർ