പാരീസ്: പാരിസ് ഒളിംപിക്‌സിന്റെ മൂന്നാം ദിനം പ്രതീക്ഷയോടെ ഇന്ത്യ ഇറങ്ങുന്നു. ഇന്ന് രണ്ട് ഫൈനലുകളാണ് പ്രധാനമായും ഇന്ത്യക്കുള്ളത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഫൈനലില്‍ രമിത ജിന്‍ഡാല്‍ ഇന്ന് മെഡല്‍ പ്രതീക്ഷയോടെ ഇറങ്ങുന്നു. ഉച്ചക്ക് 1 മണിക്കാണ് ഈ മത്സരം. ഇതേ സമയത്ത് പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഫൈനലില്‍ അര്‍ജുന്‍ ബബൂട്ടയും ഫൈനലില്‍ ഇറങ്ങും.
ഈ മത്സരവും ഉച്ചക്ക് 1 മണിക്കാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യ യോഗ്യതാ മത്സരത്തിനിറങ്ങും. ഹോക്കിയില്‍ ഇന്ത്യ അര്‍ജന്റീയെ നേരിടും. വൈകീട്ട് 3.30നാണ് ഈ മത്സരം. ടേബിള്‍ ടെന്നിസില്‍ ശ്രീജ അകുലയ്ക്കും ഇന്ന് മത്സരമുണ്ട്. ബാഡ്മിന്റണില്‍ പുരുഷ ഡബിള്‍സ് ടീമും വനിതാ ഡബിള്‍സ് ടീമും കളത്തിലിറങ്ങും.
പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നിന്റെ മത്സരം 5.30നാണ്. അമ്പെയ്ത്തില്‍ പുരുഷ ടീമിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം വൈകീട്ട് 6.30നാണ്. രണ്ടാം ദിനം ഗംഭീര പ്രകടനം നടത്തിയ ഇന്ത്യ ഈ മികവ് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിയ മനു ഭാക്കറിലൂടെ അക്കൗണ്ട് തുറന്ന ഇന്ത്യ ഇന്ന് രണ്ട് മെഡലുകളാണ് പ്രതീക്ഷിക്കുന്നത് .