വ്യവസായ, വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രവും അസാപ്പുമായി ചേര്‍ന്ന് നടത്തുന്ന ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ / ബിടെക് ബിരുദധാരികള്‍ക്കും ഡിപ്ലോമ, ബിടെക് അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. രണ്ടു മാസമാണ് പരിശീലന പരിപാടിയുടെ കാലയളവ്. തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ മാര്‍ച്ച് അവസാന ആഴ്ചയോടുകൂടി പരിശീലനം ആരംഭിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 19 രാവിലെ 11 ന് തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ വച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. പരിശീലനം സൗജന്യമാണ്. ഫോണ്‍: 9188127008, 0487 2361945,2360847