ഉച്ച 1.30 മുതൽ രാത്രി 10 വരെ ഗതാഗത നിയന്ത്രണം
പ്രധാന ഗതാഗതനിയന്ത്രണങ്ങൾ:
- ചേലക്കര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴി പോകണം.
- ഷൊർണൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ മുള്ളൂർക്കരയെത്തി വരവൂർ, കുണ്ടന്നൂർ, കാഞ്ഞിരക്കോട് വഴി തൃശൂർ ഭാഗത്തേക്ക് പോകണം.
- തൃശൂർ ഭാഗത്തുനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ വടക്കാഞ്ചേരി കോടതി ജങ്ഷനിൽനിന്ന് തിരിഞ്ഞ് കുമ്പളങ്ങാട്, കാഞ്ഞിരക്കോട്, കുണ്ടന്നൂർ, വരവൂർ വഴി മുള്ളൂർക്കരയെത്തി ഷൊർണൂർ, ചേലക്കര ഭാഗത്തേക്ക് പോകണം.
- തൃശൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ കുറാഞ്ചേരി, വ്യാസ കോളജ്, കുമ്പളങ്ങാട്, കാഞ്ഞിരക്കോട്, കുണ്ടന്നൂർ, വരവൂർ, മുള്ളൂർക്കര വഴി തിരിച്ചുവിടും.
- കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന റൂട്ട് ബസുകൾ ഓട്ടുപാറ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണം.
- ഷൊർണൂർ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ ചെറുതുരുത്തി ചുങ്കത്തുനിന്ന് തിരിച്ച് തലശ്ശേരി, വരവൂർ വഴി പോകണം.
1 വടക്കാഞ്ചേരി മുതൽ വാഴക്കോട് വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
പാർക്കിങ്:
- ചേലക്കര, ഷൊർണൂർ ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾക്ക് ഫ്ലൈവീൽ കർവ് ഭാഗത്തുള്ള പാടത്ത് പാർക്ക് ചെയ്യാം.
- തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പരുത്തിപ്രയിൽ പാർക്ക് ചെയ്യാം.
- കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കുമരനെല്ലൂർ പാടത്ത് പാർക്ക് ചെയ്യാം.