Sunday, February 15, 2026
HomeBREAKING NEWSആലിൻ ഷെറിൻ എബ്രഹാമിന് കേരളം ഇന്ന് വിടനൽകും; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
spot_img

ആലിൻ ഷെറിൻ എബ്രഹാമിന് കേരളം ഇന്ന് വിടനൽകും; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

അഞ്ചു കുരുന്നുകൾക്ക് പുതുജീവനേകിയ ആലിൻ ഷെറിൻ എബ്രഹാമിന് വിട നൽകാൻ കേരളം. സംസ്ക‌ാരം ഇന്ന് മൂന്ന് മണിക്ക് പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം രാവിലെ തന്നെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ അഞ്ചാം തീയതി കോട്ടയം ചിങ്ങവനത്തെ അപകടത്തിൽ പരുക്കേറ്റ ആലിന് വെള്ളിയാഴ്‌ചയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ഹൃദയം നുറുങ്ങുന്ന വേദനയിലും ആലിന്റെ പിതാവ് അരുൺ എബ്രഹാമും ഭാര്യ ഷെറിൻ ആൻ ജോണും അവയവദാനത്തിന് തീരുമാനമെടുക്കുകയായിരുന്നു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ പിതാവ് അരുണിനും മാതാവ് ഷെറിനും ഉറ്റവർക്കുമേറ്റ വേദനയ്ക്കൊപ്പം നിൽക്കുകയും ആ കുടുംബത്തിന്റെ തീരുമാനത്തിന് നന്ദി പറയുകയും ചെയ്യുകയാണ് മലയാളക്കര. ഫെബ്രുവരി അഞ്ചാം തിയതി തിരുവല്ലയിൽ നിന്ന് കോട്ടയത്തേക്ക് പോകുംവഴിയാണ് ആലിൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. നിരവധി ആശുപത്രികളിൽ ചികിത്സ തേടി.ഒരാഴ്ച്‌ച കുഞ്ഞ് ചികിത്സയിലായിരുന്നെങ്കിലും ഇന്ന് കുഞ്ഞിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments