Saturday, March 15, 2025
HomeBREAKING NEWSലഹരി വ്യാപനം; എസ് എഫ് ഐ പിരിച്ചു വിടണമെന്ന് ചെന്നിത്തല
spot_img

ലഹരി വ്യാപനം; എസ് എഫ് ഐ പിരിച്ചു വിടണമെന്ന് ചെന്നിത്തല

തൃശൂർ: കേരളത്തിൽ ലഹരി വ്യാപകമാകുന്നതിൻ്റെ പ്രധാന കാരണമായ എസ് എഫ് ഐ പിരിച്ചുവിടണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാഷ്ട്രീയ പിന്തുണയുള്ളത് കൊണ്ടാണ് കേരളത്തിലേക്ക് ലഹരി ഒഴുകുന്നത്.

കേരളത്തിലെ കലാലയങ്ങളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നുകൾ ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് എസ് എഫ് ഐ ആണ്. ഇതിന് പൂർണ പ്രോത്സാഹനമാണ് മുഖ്യമന്ത്രി നൽകുന്നത്. ഒൻപത് വർഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് സാധിച്ചില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കളമശ്ശേരി പോളിടെക്‌നിക് ലഹരി കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്കും എസ് എഫ് ഐക്കും എതിരെ രമേശ് ചെന്നിത്തല കടുത്ത വിമർശനമുന്നയിച്ചത്. കൊച്ചിയിലെ പോലീസിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments