Saturday, March 15, 2025
HomeThrissur Newsവിദേശത്ത് പോകാൻ മെഡിക്കൽ ടെസ്റ്റിന് പോയ യുവാവ് അപകടത്തിൽ മരിച്ചു
spot_img

വിദേശത്ത് പോകാൻ മെഡിക്കൽ ടെസ്റ്റിന് പോയ യുവാവ് അപകടത്തിൽ മരിച്ചു

എരുമപ്പെട്ടി: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിപ്പല്ലൂർ വീട്ടിൽ ജനാർദ്ദനന്റെ (കുട്ടപ്പൻ) മകൻ ജിജിൻ ലാലാണ് (25) മരിച്ചത്. വിദേശത്ത്

പോകാനുള്ള മെഡിക്കലെടുത്തു വരുന്ന വഴിയാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച വൈകീട്ട് 5.20ന് കടങ്ങോട് കാദർപടിയിലായിരുന്നു അപകടം. കടങ്ങോട്ടേക്ക് പോയിരുന്ന ബസ്സിനെ മറികടന്നെത്തിയ കാർ എതിരെ വന്ന ജിജിൻ ലാൽ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ കൂടെയുണ്ടായിരുന്ന വൈശാഖും (25) പരിക്കേറ്റ് ചികിത്സയിലാണ്.
ജിജിൻ ലാലിന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ബീന. സഹോദരങ്ങൾ: ജിബിൻലാൽ, ജിതിൻലാൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments