കയ്പമംഗലം: കണ്ണിൽ മുളകുപൊടി വിതറി വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ യുവതി അറസ്‌റ്റിൽ. ചാമക്കാല രാജീവ് റോഡ് തലാശേരി വീട്ടിൽ സുബിത(34)യെയാണ് കയ്‌പമംഗലം പൊലീസ് അറ സ്‌റ്റ് ചെയ്‌തത്.
വെള്ളിയാഴ്ച രാവിലെയാണ് അയൽവാസിയായ കൊച്ചിക്കാട്ട് വീട്ടിൽ സത്യഭാമയുടെ മാല പൊട്ടിച്ചെടുത്തത്.
വീട്ടുമുറ്റത്ത് വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരുന്ന സത്യഭാമയുടെ പിറകിലൂടെയെത്തിയ സുബിത, മാല പൊട്ടിച്ചെടുത്ത ശേഷം കണ്ണിൽ മുളകുപൊടി വിതറി കടന്നുകളയാൻ ശ്രമിക്കുക യായിരുന്നു. എന്നാൽ മുളകുപൊടി ലക്ഷ്യം മാറി നെറ്റിയിൽ വീണതിനാൽ ആളെ തിരിച്ചറിഞ്ഞ വീട്ടമ്മ ഒച്ചവച്ചതോടെ യുവതി മാല ഉപേക്ഷിച്ചു രക്ഷപ്പെട്ടു. പ്രതിയെ റിമാൻഡ് ചെയ്തു.