.വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം:പുന്നയൂർക്കുളം അധ്യാപികയായിരുന്ന വത്സല നാഴിയത്തിന്റെ ഓർമയ്ക്ക് സ്മരണ ചാരിറ്റബിൾ ട്രസ്‌റ്റ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം എൻഇഇടി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി കേരളത്തിലെ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ പുന്നയൂർക്കുളം, പുന്നയൂർ, വടക്കേകാട്, പെരുമ്പടപ്പ് പഞ്ചായത്തിലെ വിദ്യാർഥികൾക്ക് സാക്ഷ്യപ്പെടുത്തിയ രേഖകൾ, ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കാം. വിലാസം: സെക്രട്ടറി, സ്മരണ ചാരിറ്റബിൾ ട്രസ്റ്റ‌്, പുന്നയൂർക്കുളം പിഒ, 679561.
.സാക്ഷ്യപത്രം സമർപ്പിക്കണം:പുന്നയൂർ പഞ്ചായത്തിൽ 2024 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിധവ പെൻഷൻ, 50 കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ അനുവദിക്കപ്പെട്ടവർ ഇക്കാലയളവിൽ പുനർവിവാഹിതരല്ല എന്ന സാക്ഷ്യപത്രം ആധാർ കാർഡ് പകർപ്പിനു ഒപ്പം പഞ്ചായത്ത് ഓഫിസിൽ നൽകണം.
.ല്ഹയിം മീറ്റ്:തൃശൂർ രണ്ടായിരത്തിനു ശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതലും മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം ‘ല്ഹയിം മീറ്റ്’ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ 22ന് പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിൽ നടക്കും. 2 മുതൽ 6 വരെയുള്ള സംഗമം ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രോലൈഫ് സമിതി സംസ്ഥഥാന ജനറൽ സെക്രട്ടറി ജയിംസ് ആഴ്‌ചങ്ങാടൻ അധ്യക്ഷത വഹിക്കും. ജോൺ പോൾ സമിതിയുടെ 25-ാം ജൂബിലി വർഷ ആഘോഷങ്ങൾക്കും ചടങ്ങിൽ തുടക്കമാകും.
.കർണാട്ടിക് മ്യൂസിക് ഫെസ്റ്റിവൽ:കൊടുങ്ങല്ലൂർ കേരള സംഗീത നാടക അക്കാദമി സോപാനം സംഗീത വിദ്യാലയത്തിന്റെ സഹകരണത്തോടെ 29ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ കർണാട്ടിക് മ്യൂസിക് ഫെസ്റ്റിവൽ നടത്തും. 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗം വി.ഡി.പ്രേം പ്രസാദ് ഉദ്ഘാടനം ചെയ്‌തു. തൃശൂർ കേന്ദ്ര കലാസമിതി പ്രസിഡൻ്റ് ഡോ. ഷീല അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ : മട്ടന്നൂർ ശങ്കരൻ കുട്ടി (ചെയർമാൻ), ആനയടി പ്രസാദ് (ജനറൽ കൺവീനർ).
.കഥാപ്രസംഗ ഉത്സവം:
തൃശൂർ കഥാപ്രസംഗത്തിൻ്റെ നൂറാംവാർഷികത്തിൻ്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമി നടത്തുന്ന സംസ്‌ഥാന തല കഥാപ്രസംഗ മഹോത്സവത്തിലേക്ക് അപേക്ഷ നൽകാനുളള തീയതി ജനുവരി 20 വരെ നീട്ടി. വെബ്: