കുന്നംകുളം: തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാണിപ്പയ്യൂരില്‍ യൂണിറ്റി ആശുപത്രിക്ക് മുന്‍പില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കുന്നംകുളം ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും രണ്ട് സ്‌കൂട്ടറുകളും ഇടിച്ച് തെറിപ്പിച്ച് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
അന്‍പതിലധികം ജീവനുകള്‍ പൊലിഞ്ഞ അപകട മേഖലയിലാണ് ഇന്നും അപകടം നടന്നത്. പരിക്കേറ്റവരെ കുന്നംകുളം യൂണിറ്റി ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.