പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട സുരേഷ് ഗോപി ആംബുലന്‍സ് യാത്രയില് പി ആര്‍ ഏജന്‍സി ജീവനക്കാരന്റെ മൊഴിയെടുക്കും. വരാഹ ഏജന്‍സിയുടെ അഭിജിത്തിനെയാണ് മൊഴിയെടുക്കാന്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടുള്ളത്.
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തിരുന്നത് അഭിജിത്തിന്റെ നേതൃത്വത്തിലാണ്. അഭിജിത്താണ് സുരേഷ് ഗോപിയെ പൂരം ദിവസം രാത്രി തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് എത്തിച്ചത്.