ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോഡ്ജിലെ റിസപ്ഷനിൽ ജോലി ചെയ്തിരുന്ന സന്ദീപ് എന്നയാൾ ലോഡ്ജിലെ വിവാഹങ്ങൾക്കും റൂമുകൾക്കും മറ്റും അഡ്വാൻസായി കസ്റ്റമേഴ്സ് നൽകുന്ന തുക രശീതിയിൽ കൃത്രിമം കാട്ടി പണം സ്വന്തം അക്കൗണ്ടിലേക്ക് google Pay ആയും മറ്റും സ്വീകരിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കാര്യത്തിന് ലോഡ്ജ് ഉടമയുടെ പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കേസ്സിലെ പ്രതി സന്ദീപ് ടി. ചന്ദ്രൻ 35 വയസ്സ്, S/o ചന്ദ്രൻ തുപ്പത്ത് ഹൗസ്, പാലയൂർ , ചാവക്കാട് എന്നയാളെ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. ജി. അജയകുമാർ അറസ്റ്റ് ചെയ്തിട്ടുള്ളതാണ് ബഹു. ചാവക്കാട് JFCM കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ബഹു കോടതി ജാമ്യം അനുവദിച്ചിട്ടുള്ളതാണ് അന്വേഷണ സംഘത്തിൽ എസ്. ഐ. കെ.ഗിരി, ASI രാജേഷ്, CPO അരുൺ, ഡ്രൈവർ SCPO ഗഗേഷ് എന്നിവരും ഉണ്ടായിരുന്നു


