ഗുരുവായൂർ ക്ഷേത്ര നടയിൽ നഗരസഭ ആരംഭിച്ച വിവാഹ രജിസ്ട്രേഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനാചരണം എവിടെ നടത്തണമെന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ സംശയം ഏതുമില്ലാതെ ഗുരുവായൂരിനെ വിശ്വസിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ഗുരുവായൂർ നഗരസഭ കേരളത്തിലെ മികച്ച നഗരസഭകളിൽ ഒന്നാമതാണ്. ഏതു പദ്ധതി ഏറ്റെടുത്താലും അതിൻറെ പൂർണ്ണതയിൽ നടപ്പാക്കുമെന്ന് സർക്കാറിന് ഉറപ്പുണ്ട്.ഗുരുവായൂരിലെ മാലിന്യ സംസ്കരണവും മറ്റു വികസന പ്രവർത്തനങ്ങളും ഇതിന് ഉദാഹരണമാണ്. മാലിന്യ കേന്ദ്രമായിരുന്ന ചൂൽപ്പുറം ട്രഞ്ചിംങ്ങ് ഗ്രൗണ്ട് കുട്ടികളുിടെ പാര്‍ക്കും മറ്റുമായി മാറ്റിയെടുത്തത് രാജ്യത്തിന് തന്നെ മാതൃകയാണ്. ഇതെല്ലാം കാണിക്കുന്നത് കേരളത്തിലെ ഏറ്റവും മികച്ച നഗരസഭാ ഭരണ സംവിധാനം ഗുരുവായൂരിൽ ഉണ്ട് എന്നതാണെന്നും മന്ത്രി പറഞ്ഞു
