Monday, April 21, 2025
HomeLifestyleകോളറയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ തടയാം?
spot_img

കോളറയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ തടയാം?

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കോളറ; ലക്ഷണങ്ങൾ എന്തൊക്കെ?

വിബ്രിയോ കോളറ എന്ന ബാക്ടീരിയയാൽ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന വയറിളക്ക അണുബാധയാണ് കോളറ. മലിനമായ ഭക്ഷണമോ വെള്ളമോ കഴിച്ചതിന് ശേഷം ഒരാൾക്ക് രോഗലക്ഷണങ്ങൾ കാണിക്കാൻ 12 മണിക്കൂർ മുതൽ 5 ദിവസം വരെ എടുക്കും. കോളറ കുട്ടികളെയും മുതിർന്നവരെയും ബാധിക്കുന്നു.

ചികിത്സിച്ചില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ മരണം വരെ സംഭവിക്കാമെന്ന് ലോകാരോ​ഗ്യ സം​ഘടന ചൂണ്ടിക്കാട്ടുന്നു. അണുബാധയ്ക്ക് ശേഷം 1-10 ദിവസത്തേക്ക് ബാക്ടീരിയകൾ അവരുടെ മലത്തിൽ കാണപ്പെടുന്നു. മലിനമായ ജലസ്രോതസ്സുകളിൽ നിന്നും ഭക്ഷണത്തിൽ നിന്നുമാണ് പ്രാധാനമായും കോളറ രോഗാണു മനുഷ്യനിലേക്ക് എത്തുന്നത്.
ലക്ഷണങ്ങൾ

രോഗം പിടിപ്പെട്ടാൽ 75 ശതമാനം ആൾക്കാരും യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാറില്ല. ബാക്കി വരുന്ന 25-30 ശതമാനം ആളുകളിൽ കടുത്ത ഛർദി, വയറിളക്കം എന്നിവ കാണപ്പെടുന്നു. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത.

കോളറയുമായി ബന്ധപ്പെട്ട വയറിളക്കം പെട്ടെന്ന് ഉണ്ടാകുകയും പെട്ടെന്ന് അപകടകരമായ ദ്രാവക നഷ്ടത്തിന് കാരണമാകുകയും ചെയ്യും. ഓക്കാനം, ഛർദ്ദി പ്രത്യേകിച്ച് കോളറയുടെ ആദ്യഘട്ടങ്ങളിൽ സംഭവിക്കുകയും മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും ചെയ്യും. കോളറ ലക്ഷണങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിർജ്ജലീകരണം ഉണ്ടാവുക ചെയ്യും. ശരീരഭാരം 10 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ കുറയുന്നത് കടുത്ത നിർജ്ജലീകരണത്തെ സൂചിപ്പിക്കുന്നു.

ക്ഷീണം, വരണ്ട വായ, കടുത്ത ദാഹം, കുറഞ്ഞ രക്തസമ്മർദ്ദം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയും കോളറയുടെ മറ്റ് ലക്ഷണങ്ങളാണ്.

കോളറ ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

  1. പുറത്ത് നിന്നും വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക.
  2. ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങൾ ശുചിയായി സൂക്ഷിക്കുക
  3. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ നന്നായി സോപ്പിട്ട് കഴുകുക.
  4. കഴിവതും പച്ചക്കറികൾ പാകം ചെയ്ത് കഴിക്കുക.
  5. ശുചിമുറികൾ ഇടയ്ക്കിടെ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുക.
RELATED ARTICLES

1 COMMENT

  1. What i do not realize is in truth how you are no longer really much more neatly-preferred than you may be right now.
    You are so intelligent. You understand thus considerably when it comes
    to this topic, produced me for my part believe it from numerous numerous angles.
    Its like women and men aren’t fascinated unless it is something to do with
    Woman gaga! Your personal stuffs nice. At all times
    handle it up!!

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments