Wednesday, November 19, 2025
HomeCity Newsതൃശൂർ പൂരം പ്രദർശനം; ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി
spot_img

തൃശൂർ പൂരം പ്രദർശനം; ഗുരുവായൂർ ദേവസ്വം പവലിയൻ പ്രവർത്തനം തുടങ്ങി

തൃശൂർ പൂരം പ്രദർശനത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പവലിയൻ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണ സമിതി അംഗം സി മനോജ്‌ അധ്യക്ഷത വഹിച്ചു. പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ്‌ കെ രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റ്‌ ഡോ. പി ബാലഗോപാൽ, സെക്രട്ടറി എം രവികുമാർ, ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ മങ്ങാട്ട്, ട്രഷറർ കെ ദിലീപ്കുമാർ, പബ്ലിക്കേഷൻ അസിസ്റ്റന്റ് മാനേജർ കെ.ജി സുരേഷ്‌കുമാർ, ചുമർചിത്ര പഠന കേന്ദ്രo പ്രിൻസിപ്പാൾ എം. നളിൻബാബു, ഇൻസ്‌ട്രക്ടർ യു.വി ബബിഷ്, മരാമത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അശോക് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കേരളീയ ക്ഷേത്ര ശില്പ ചിത്ര കലാ മാതൃകയിലാണ് പവലിയൻ രൂപകല്പന ചെയ്തിരിക്കുന്നത്.

പവലിയനു മുൻവശത്തായി 15 അടിയോളം നീളത്തിലും വലുപ്പത്തിലും  നിർമ്മിച്ച ഗരുഡ ശില്പമാണ് ഏറ്റവും വലിയ ആകർഷണം. ഗുരുവായൂർ ഷേത്രത്തിനകത്തുണ്ടായിരുന്ന പുരാതന ദാരു ശില്പങ്ങൾ, നിരവധി വർഷം പഴക്കമുള്ള പഴുക്കാ മണ്ഡപം, ക്ഷേത്ര ശ്രീകോവിൽ ഭിത്തിയിൽ നിന്നും അടർത്തിയെടുത്ത പഴക്കമർന്ന ചുമർചിത്രങ്ങൾ, കൃഷ്ണനാട്ടം വേഷത്തിലെ ആടയാഭാരണങ്ങൾ കൃഷ്ണനാട്ടം മാസ്കുകൾ,അപൂർവ താളിയോലകൾ, ചുമർചിത്ര ശൈലിയിൽ വരച്ച ചിത്രങ്ങൾ, ലോഹ ശില്പങ്ങൾ തുടങ്ങിയ കലാ വസ്തുക്കളാണ് പ്രദർശനത്തിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments