എമ്പുരാന് ശേഷം നടൻ മോഹൻലാൽ വീണ്ടും വിവാദത്തിൽ. ജമാത്തെ ഇസ്ലാമിന്റെ പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് അദേഹം. ഗൾഫ് മാധ്യമം ഒരുക്കുന്ന മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ കമോൺ കേരളയിലാണ് മോഹൻലാൽ മുഖ്യാതിഥി ആകുന്നത്.
മോഹൻലാലിന് ഇഷ്ടമുള്ള പരിപാടിയിൽ പങ്കെടുക്കാം അതൊക്കെ അദ്ദേഹത്തിന്റെ തികച്ചും വ്യക്തിപരമായ കാര്യം എതിർക്കാനോ വിരൽ ചൂണ്ടാനോ കർമ്മ ശ്രമിക്കുന്നില്ല. എന്നാൽ രാഷ്ട്രവിരുദ്ധ ചേരിയിൽ നിൽക്കുന്ന ഒരു സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ അവരോടൊപ്പം യാത്ര ചെയ്യുമ്പോൾ എന്തിനു കേണൽ കുപ്പായം എന്നതാണ് ഈ പൊതുസമൂഹം ചോദിക്കുന്നത്.
ചേർന്ന് നിൽക്കുന്നത് ജമാ അത്തെ ഇസ്ലാമിയോടെങ്കിൽ ആ കേണൽ കുപ്പായം അങ്ങഴിച്ചു വച്ചൂടെ അതല്ലേ ഒരു രാജ്യ സ്‌നേഹി ചെയ്യേണ്ടത്. ഈ ചോദ്യം മലയാളിക്ക് പ്രീയപ്പെട്ട ലാലിനോടാണ്.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന മേള, ഷാർജ ചേംബർ ഓഫ് കൊമേഴ്സിന്‍റെയും ഷാർജ എക്സലൻസ് അവാർഡിന്‍റെയും പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഈ ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കുന്നതിന് പറ്റി ഡോക്ടർ ഭാർഗ്ഗവറാമിന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ദേയമാവുകയാണ്.
പിഎഫ്ഐക്ക് മുന്നേ നടപടി ഉണ്ടാകേണ്ടിയിരുന്ന സംഘടനഎന്നാ നിലക്കും കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം നടത്തിയ “കേരളാ ഹമാസ് പ്രകടനത്തിന്റെ വെളിച്ചത്തിലും മോഹൻ ലാൽ കേണൽ വേഷമിട്ട് ഈ പരിപാടിക്ക് വിശിഷ്ട അതിഥി ആകണോ എന്നാണ് ഡോക്ടർ ഭാർഗ്ഗവറാം പങ്ക് വെച്ച കുറിപ്പിൽ പറയുന്നത്.