ഒല്ലൂർ-കുട്ടനെല്ലൂർ — തൃശൂർ മെയിൻറോഡിന് അരികിൽ നിൽക്കുന്ന ഉണങ്ങിയ കുറ്റൻ മരം വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. മരിയാപുരം പള്ളിക്കു സമീപത്താണ് മരം നിൽക്കുന്നത്. ഒല്ലൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ദീർഘദൂര ബസടക്കം നൂറ്‌കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഉണങ്ങിയ ചെറിയ മരക്കൊമ്പുകൾ വീഴുന്നതുമൂലം ബൈക്ക് യാത്രികർക്കും വഴിയാത്രക്കാർക്കും ഭീഷണിയുണ്ട്. വലിയ അപകടം ഉണ്ടാകുന്നതിനുമുമ്പ് മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.