Wednesday, February 11, 2026
HomeThrissur Newsആവേശപ്പൂരത്തിന് കൊടിയേറി
spot_img

ആവേശപ്പൂരത്തിന് കൊടിയേറി

തൃശ്ശൂർ:ശക്തന്റെ തട്ടകത്തിൽ ആവേശപ്പൂരക്കൊടിയേറ്റം. പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറിയതിന് പിന്നാലെ 8 ഘടക

ക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു. മെയ് ആറിനാണ് പൂരം.. ആദ്യം കൊടിയേറിയത് തിരുവമ്പാടിയിൽ.പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരൻ, സുഷിത്ത് എന്നിവർ തയാറാക്കിയ കൊടിമരം ക്ഷേത്രത്തിലെത്തിച്ച് ആർപ്പുവിളികളോടെ ദേശക്കാൻ വാനിലുയർത്തി.

പന്ത്രണ്ടരയോടെയാണ് പാറമേക്കാവിൽ പൂരക്കൊടിയേറ്റിയത് ചെമ്പിൽ കുട്ടനാശാരി തയാറാക്കിയ കൊടിമരത്തിൽ ദേശക്കാർ ആഘോഷത്തോടെ കൊടിയേറ്റി. തുടർന്ന് ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തി. 5 ആനകളുടെയും കിഴക്കൂട്ട് അനിയൻ മാരാരാരുടെ പാണ്ടി മേളത്തിന്റേയും അകമ്പടിയിൽ എഴുന്നെള്ളിപ്പ്.

വടക്കുന്നാഥ ചന്ദ്ര പുഷ്കരണി കുളത്തിൽ ആറാട്ടോടെ മടക്കം. ഘടക ക്ഷേത്രങ്ങളിലാദ്യം കൊടിയേറ്റിയത് ലാലൂരിൽ. മറ്റു ക്ഷേത്രങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലുമായി കൊടിയേറ്റി. ഇനി നാലിന് സാംപിൾ വെടിക്കെട്ട്. അഞ്ചിന് പൂര വിളബംരം. ആറിന് ലോകത്തിന് തൃശൂർ സമ്മാനിക്കുന്ന സിംഫണി. മഹാ പൂരം

]

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments