അനിയത്തിയെ കെട്ടാൻ നിർദേശിച്ച് വീട്ടുകാർ .. വരൻ ചെയ്തത് കണ്ടോ ? വരന്റെ തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

ഉത്തർപ്രദേശിലാണ് സംഭവം നടന്നത് . വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊച്ചു കുട്ടിയെ രക്ഷിക്കാൻ ശ്രെമിക്കുന്നതിനിടെ പടിക്കെട്ടിൽ നിന്ന് വീണ് നവവധുവായ ആരതിക്ക് നട്ടെല്ലിന് ഗുരുതരമായ പരിക്ക് സംഭവിക്കുകയായിരുന്നു .. ഉടൻ തന്നെ ആരതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വീഴ്ചയുടെ ആഘാതം ഗുരുതരമായതിനാൽ ആരതിക്ക് പഴയൊരു ജീവിതത്തിലേക്ക് തിരിച്ചുവരവ് അത്ര എളുപ്പമാവില്ല എന്ന് ഡോക്ടർമാരും വിധിയെഴുതി ..
എന്നാൽ ചികിത്സ തുടർന്നാൽ ഒരുപക്ഷെ തിരിച്ചുവന്നേക്കാമെന്നും എന്നാൽ അതിന് എത്രത്തോളം സമയം എടുക്കും എന്നൊന്നും ഐ ഉറപ്പ് പറയാൻ കഴിയില്ല എന്നുമാണ് ഡോക്ടർമാർ പറഞ്ഞത് ..വിവാഹം ഉറപ്പിച്ച തിയതി അടുത്തിരുന്നു , ആളുകളെയെല്ലാം ഷെണിച്ചിരുന്നു , ഒരുക്കങ്ങൾ എല്ലാം പൂർത്തിയായത് കൊണ്ട് തന്നെ ആരതിയുടെ സഹോദരിയെ വിവാഹം ചെയ്യാൻ വരനായ അവദേഷ് നോട് ഇരു വീട്ടുകാരും പറയുകയും ചെയ്തു ..
എന്നാൽ ഇത് അറിഞ്ഞ അവദേഷ് തന്റെ തീരുമാനം വെളിപ്പെടുത്തി ഇരു കുടുംബക്കാരെയും ഞെട്ടിക്കുകയാണ് ചെയ്തത് .. വിവാഹം കഴിക്കാൻ ആഗ്രഹിച്ചത് ആരതിയെ ആണെന്നും എനിക്കൊരു ഭാര്യയുണ്ടെങ്കിൽ അത് അവള് മാത്രമായിരിക്കും എന്ന ഉറച്ച നിലപാടിൽ നിന്നു .. ഇരു വീട്ടുകാരും അവദേഷ് നെ പിന്തിരിപ്പിക്കാൻ സ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല .. ആരതിയെ താൻ വിവാഹം കഴിക്കുമെന്നും മുന്നോട്ടുള്ള ചികിത്സ ചിലവ് താൻ വഹിക്കുമെന്നും അവദേഷ് തീരുനമെടുത്തു ..
സ്ത്രീധനം ഒന്നും തനിക്ക് നൽകരുത് നൽകാൻ ഉദ്ദേശിക്കുന്നുണ്ടേൽ അവളുടെ ചികിത്സയ്ക്ക് മാത്രമായി നൽകണമെന്നും അവദേഷ് പറഞ്ഞു .. ആശുപത്രിക്കിടക്കയിൽ വെച്ച് തന്നെ അവദേഷ് ആരതിയെ സ്വന്തമാക്കുകയും ചെയ്തു .. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്