Tuesday, May 6, 2025
HomeEntertainmentഓർക്കുന്നുവോ സൂര്യപുത്രിയെ…!
spot_img

ഓർക്കുന്നുവോ സൂര്യപുത്രിയെ…!

എന്റെ സൂര്യപുത്രിയിലെ
മായാവിനോദിനിയെ
മലയാളിക്ക് മറക്കാൻ പറ്റുമോ

ബംഗാളിൽ നിന്ന് എത്തിയ അമല മുഖർജി

ബംഗാളിൽ നിന്ന് മദ്രാസിലെ കലാക്ഷേത്രയിൽ എത്തിയ അമല മുഖർജി. അവരുടെ നൃത്തമികവ് ഞൊടിയിടയിൽ തമിഴകത്ത് പരന്നു. ഒരു ഫാഷൻ പരേഡിൽ വെച്ച് അവരെ
ടി രാജേന്ദ്രൻ എന്ന സംവിധായകൻ കണ്ടുമുട്ടി. മൈഥിലിൻ കാതലിയിലെ ക്ലാസിക്കൽ ഡാൻസറുടെ റോൾ ആ പെൺകുട്ടിയെ തേടിയെത്തുന്നത് അങ്ങനെ.

1986 ൽ പുറത്തിറങ്ങിയ ആ സിനിമയ്ക്ക് ശേഷം അമല മുഖർജി ‘അമല’യായി തെന്നിന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട മൂന്നക്ഷരമായത് ചരിത്രം. 80 കൾക്കൊടുവിൽ തന്നെ അമലയുടെ മലയാള തുടക്കവും ഉണ്ടായി. വൈദ്യശാസ്ത്രം പ്രമേയമാക്കി ജയാനൻ വിൻസെന്റ് ഒരുക്കിയ ആയുർരേഖയിൽ മമ്മൂട്ടിയുടെ നായികാ വേഷം. ആ സിനിമ പക്ഷേ എവിടെയും എത്തിയില്ല. കിലുക്കം എന്ന സിനിമ ആലോചിച്ചു തുടങ്ങിയപ്പോൾ തന്നെ പ്രിയദർശന്റെ മനസ്സിൽ നന്ദിനി എന്ന കഥാപാത്രം അമലയായിരുന്നു. പക്ഷേ കറങ്ങിത്തിരിഞ്ഞ് ആ റോൾ രേവതിയിൽ എത്തി.

1991ൽ എന്റെ സൂര്യപുത്രിയിലൂടെയുള്ള അമലയുടെ താരവരവ് അതൊരു ഒന്നൊന്നര വരവ് തന്നെയായി. ഈ കഥയുടെ കേന്ദ്രബിന്ദുവായിരുന്നു അമല അവതരിപ്പിച്ച മായാവിനോദിനി എന്ന കോളേജ് കുമാരി. പൊട്ടിത്തെറിക്കുന്ന അഭിനയശൈലിയിലൂടെ കഥാപാത്രം അമല അനശ്വരമാക്കി.

ഉള്ളടക്കത്തിലെ രേഷ്മയ്ക്ക് കമലിന്റെ മനസ്സിൽ രേവതിയുടെ മുഖമായിരുന്നു. കിലുക്കം ഷൂട്ടിങ് നടക്കുന്ന കാലം രേവതിക്ക് അതിൽ മാനസിക വിഭ്രാന്തിയുള്ള കഥാപാത്രമാണെന്നും അവരത് ഗംഭീരമായി അഭിനയിക്കുന്നു എന്നുമൊക്കെ കേട്ടപ്പോൾ പിന്നെയും രേഷ്മയായി വരുന്നത് ആവർത്തനം ആകുമോ എന്ന് കമലിന് ഭയം.

എൻറെ സൂര്യപുത്രിയിൽ അഭിനയിക്കാൻ അമല വരുന്നത് ഈ സമയത്ത്. അങ്ങനെ ഉള്ളടക്കത്തിന്റെ കഥ അദ്ദേഹം അമലയോട് പറയുന്നു. കഥ ഇഷ്ടപ്പെട്ട അമല കഥാപാത്രത്തിന്റെ ആവിഷ്കാരം ഏതു രീതിയിൽ ആയിരിക്കണം എന്ന് ചോദിച്ചപ്പോൾ കമൽ അവർക്ക് നോബഡീസ് ചൈൽഡ് എന്ന സിനിമയുടെ കാസറ്റ് നൽകി. ആ സിനിമ കണ്ടപ്പോൾ തന്റെ നീളമുള്ള കോലൻ മുടി രേഷ്മയ്ക്ക് പറ്റുമോ എന്നായി അമലയുടെ സംശയം. തമിഴിലും തെലുങ്കിലും ഒക്കെ കത്തി നിൽക്കുന്ന അമലയോട് മുടി കട്ട് ചെയ്യാൻ പറയാൻ കമലിനും മടി. നാളുകൾ പിന്നിട്ട് ഒരു ദിവസം ഗസ്റ്റ് ഹൗസിന്റെ കോളിങ് ബെൽ ശബ്ദിച്ചപ്പോൾ കമൽ വാതിൽ തുറന്നു. മുടിയൊക്കെ ഷോർട്ടൻ ആക്കി കേൾ ചെയ്ത് താൻ മനസ്സിൽ കണ്ട രേഷ്മയായി അതാ അമല നിൽക്കുന്നു .

കഥാപാത്രവുമായി സന്നിവേശിക്കാൻ അമലക്കുള്ള ആത്മാർത്ഥത അത്രകണ്ട് വലുതായിരുന്നു. പതിയെ തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയുടെ പത്നിയായി അമല വെള്ളിത്തിരയിൽ നിന്ന് അകന്നു. ഓർക്കാപ്പുറത്തൊരു ദിവസം അമലയെ പ്രേക്ഷകർ പിന്നെയും സ്ക്രീനിൽ കണ്ടു. 2017ൽ കെയർ ഓഫ് സൈറാ ഭാനുവിൽ അഡ്വക്കേറ്റ്
ആനി ജോൺ ആയി.
-web desk

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments