തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുൻപില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍. കോടാലി സ്വദേശി ഗോപാല്‍ (28) ആണ് അറസ്റ്റിലായത്. ഏപ്രിൽ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് മുൻപിലാണ് പ്രതി നഗ്നതാപ്രദർശനം നടത്തിയത്.
കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് ഇവിടെ മുതിർന്നവർ ആരുമില്ലേ എന്ന് പ്രതി ചോദിച്ചു. പിന്നീട് പ്രതി സ്വയം പരിചയപ്പെടുത്തുകയും താൻ ഒരു വാടകവീട് അന്വേഷിച്ചിറങ്ങിയതാണെന്നും പറഞ്ഞു. അതിന് ശേഷമാണ് നഗ്നതാപ്രദർശനം നടത്തിയത്.
ശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാൽ സമയോചിതമായി തന്നെ പൊലീസ് പ്രതിയെ പിടികൂടി. ഗോകുലിനെതിരെ പോക്സോ വകുപ്പ് ഉൾപ്പടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.