തൃശൂർ:സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിന് ജില്ലയിലും ഒരുക്കമായി നാടിൻ്റെ മുന്നേറ്റവും വികസനകുതിപ്പുകളും ചർച്ച ചെയ്യാനുള്ള ജില്ലാതല യോഗം 14ന് രാവിലെ 10.30 മുതൽ 12.30 വരെ ശക്തൻ സ്‌റ്റാൻഡിന് സമീപമുള്ള കാസിനോ ഹോട്ടലിൽ നടക്കും സമുഹത്തിൻ്റെ വിവിധ മേഖകളിൽ നിന്നുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കും സംസ്ഥാനത്തെ സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം 19ന് രാവിലെ 10ന് തൃശൂർ ലുലു കൺവൻഷൻ സെൻ്ററിൽ നടക്കും. എൻ്റെ കേരളം പ്രദർശന വിപണനമേള 18 മുതൽ 24 വരെ തൃശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ നടക്കും. സർക്കാർ സേവനങ്ങൾ വിളംബരം ചെയ്യുന്ന ഇരുനൂറോളം തീം സ്റ്റാളുകൾ, വാണിജ്യ സ്റ്റാളുകൾ, സംരംഭക സഹായ കേന്ദ്രങ്ങൾ, എല്ലാ ദിവസവും സെമിനാറുകൾ, ആസ്വാദകരെ ത്രില്ലടിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ, കലാസാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകും.