Tuesday, April 29, 2025
HomeEntertainment2024 ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു;ഫെമിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ നടൻ, റിമയും നസ്രിയയും...
spot_img

2024 ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു;ഫെമിച്ചി ഫാത്തിമ മികച്ച ചിത്രം, ടൊവിനോ നടൻ, റിമയും നസ്രിയയും നടിമാർ

2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കെ വി തമര്‍, സുധീഷ് സ്‌കറിയ, ഫാസില്‍ മുഹമ്മദ് എന്നിവര്‍ നിര്‍മ്മിച്ച് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ നേടി. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം:അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീം (ചിത്രം സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കല്‍ (ചിത്രം തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ.ജോസ് കെ മാനുവല്‍ എന്നിവരടങ്ങുന്ന ജൂറിയാ ണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. അവാര്‍ഡുകള്‍ ഉടന്‍ തന്നെ തിരുവനന്തപുരത്തു വച്ചു വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

വിജയകൃഷ്ണന് ചലച്ചിത്രരത്നം
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ചലച്ചിത്രനിരൂപണരംഗത്ത് 50 വര്‍ഷവും എഴുത്തുജീവിതത്തില്‍ 60 വര്‍ഷവും പിന്നിടുന്ന ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവ് ചലച്ചിത്രനിരൂപകനും സംവിധായകനുമായ ശ്രീ വിജയകൃഷ്ണന് സമ്മാനിക്കും.

റൂബി ജൂബിലി അവാര്‍ഡ് ജഗദീഷിന്
സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും.

ചലച്ചിത്രപ്രതിഭാ പുരസ്‌കാരം
അഭിനയത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട നടിയും നിര്‍മ്മാതാവുമായ സീമ, നിര്‍മ്മാതാവെന്ന നിലയ്ക്ക് മലയാള സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ജൂബിലി ജോയ് തോമസ്, അഭിനയജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്കു കടക്കുന്ന ബാബു ആന്റണി, മുതിര്‍ന്ന ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, ദക്ഷിണേന്ത്യന്‍ സിനിമയിലെ തലമുതിര്‍ന്ന സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദർശിനി (സംവിധാനം:എം.സി ജിതിൻ)


മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: എം.സി ജിതിൻ (ചിത്രം: സൂക്ഷ്മദർശിനി്)


മികച്ച സഹനടൻ: സൈജു കുറുപ്പ് (ചിത്രം: ഭരതനാട്യം, ദ തേഡ് മർഡർ,സ്ഥാനാർത്തി ശ്രീക്കുട്ടൻ), അർജ്ജുൻ അശോകൻ (ചിത്രം:ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളൻ, അൻപോട് കണ്മണി),മികച്ച സഹനടി : ഷംല ഹംസ (ചിത്രം ഫെമിനിച്ചി ഫാത്തിമ), ചിന്നു ചാന്ദ്‌നി (ചിത്രം വിശേഷം)

അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ജാഫർ ഇടുക്കി (ചിത്രം ഒരുമ്പെട്ടവൻ, ഖൽബ്, മന്ദാകിനി, ചാട്ടുളി, അം അ:, കുട്ടന്റെ ഷിനിഗാനി, ആനന്ദപുരം ഡയറീസ്, പൊയ്യാമൊഴി) , ഹരിലാൽ (ചിത്രം കർത്താവ് ക്രിയ കർമ്മം, പ്രതിമുഖം), പ്രമോദ് വെളിയനാട് (ചിത്രം: തീയറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി, കൊണ്ടൽ)


മികച്ച ബാലതാരം : മാസ്റ്റർ എയ്ഞ്ചലോ ക്രിസ്റ്റിയാനോ (ചിത്രം: കലാം സ്റ്റാൻഡേഡ് 5 ബി), ബേബി മെലീസ(ചിത്രം: കലാം സ്റ്റാൻഡേഡ് 5 ബി)


മികച്ച തിരക്കഥ : ഡോൺ പാലത്തറ, ഷെറിൻ കാതറീൻ (ചിത്രം : ഫാമിലി)


മികച്ച ഗാനരചയിതാവ് : വാസു അരീക്കോട് (ചിത്രം രാമുവിന്റെ മനൈവികൾ), വിശാൽ ജോൺസൺ (ചിത്രം പ്രതിമുഖം)


മികച്ച സംഗീത സംവിധാനം : രാജേഷ് വിജയ് (ചിത്രം മങ്കമ്മ)


മികച്ച പിന്നണി ഗായകൻ : മധു ബാലകൃഷ്ണൻ (ഗാനം ഓം സ്വസ്തി, ചിത്രം സുഖിനോ ഭവന്തു)


മികച്ച പിന്നണി ഗായിക : .വൈക്കം വിജയലക്ഷ്മി (ഗാനം അങ്ങു വാനക്കോണില്, ചിത്രം അജയന്റെ രണ്ടാം മോഷണം), ദേവനന്ദ ഗിരീഷ് (ഗാനം നാട്ടിനിടിയണ ചേകാടി പാടത്തെ, ചിത്രം സുഖിനോ ഭവന്തു)


മികച്ച ഛായാഗ്രാഹകൻ : ദീപക് ഡി മേനോൻ (ചിത്രം കൊണ്ടൽ)


മികച്ച ചിത്രസന്നിവേശകൻ : കൃഷാന്ത് (ചിത്രം: സംഘർഷ ഘടന)


മികച്ച ശബ്ദവിഭാഗം :റസൂൽ പൂക്കുട്ടി, ലിജോ എൻ ജയിംസ്, റോബിൻ കുഞ്ഞുകുട്ടി (ചിത്രം : വടക്കൻ)


മികച്ച കലാസംവിധായകൻ : ഗോകുൽ ദാസ് (ചിത്രം അജയന്റെ രണ്ടാം മോഷണം)


മികച്ച മേക്കപ്പ്മാൻ: ഗുർപ്രീത് കൗർ, ഭൂപാലൻ മുരളി (ചിത്രം ബറോസ് ദ് ഗാർഡിയൻ ഓഫ് ട്രെഷർ)


മികച്ച വസ്ത്രാലങ്കാരം : ജ്യോതി മദനാനി സിങ് (ചിത്രം ബറോസ് ദ് ഗാർഡിയൻ ഓഫ് ട്രെഷർ)


മികച്ച ജനപ്രിയ ചിത്രം : അജയന്റെ രണ്ടാം മോഷണം (സംവിധാനം : ജിതിൻ ലാൽ)


മികച്ച ബാലചിത്രം : .കലാം സ്റ്റാൻഡേഡ് 5 ബി (സംവിധാനം: ലിജു മിത്രൻ മാത്യു), സ്ഥാനാർത്തി ശ്രീക്കുട്ടൻ (സംവിധാനം വിനേഷ് വിശ്വനാഥ്)


മികച്ച സ്ത്രീകളുടെ ചിത്രം: ഹെർ (സംവിധാനം ലിജിൻ ജോസ്)


മികച്ച ദേശീയോദ്ഗ്രഥന ചിത്രം: നജസ് (സംവിധാനം:ശ്രീജിത്ത് പോയിൽക്കാവ്),


മികച്ച പരിസ്ഥിതി ചിത്രം : ആദച്ചായി (സംവിധാനം ഡോ ബിനോയ് എസ് റസൽ), ദ് ലൈഫ് ഓഫ് മാൻഗ്രോവ് (സംവിധാനം: എൻ. എൻ. ബൈജു)


സാമൂഹികപ്രസക്തിയുള്ള ചിത്രം: പ്രതിമുഖം (സംവിധാനം വിഷ്ണുവർധൻ), ജീവൻ (സംവിധാനം:വിനോദ് നാരായണൻ) , ഇഴ (സംവിധാനം സിറാജ് റേസ)


മികച്ച സോദ്ദ്യേശ്യ ചിത്രം: മിഷിപ്പച്ചയും കല്ലുപെൻസിലും (സംവിധാനം എം.വേണുകുമാർ),സ്വർഗം (സംവിധാനം രജിസ് ആന്റണി)


മികച്ച സംസ്‌കൃതചിത്രം: ഏകാകി (സംവിധാനം പ്രസാദ് പാറപ്പുറം), ധർമയോദ്ധാ (സംവിധാനം ശ്രുതി സൈമൺ )


മികച്ച അന്യഭാഷാ ചിത്രം: അമരൻ (നിർമ്മാണം രാജ്കമൽ ഇന്റർനാഷനൽ, സംവിധാനം രാജ്കുമാർ പെരിയസാമി)


പ്രത്യേക ജൂറി പുരസ്‌കാരം :സംവിധാനം: ഷാൻ കേച്ചേരി (ചിത്രം സ്വച്ഛന്ദ മൃത്യു)
അഭിനയം : ഡോ.മനോജ് ഗോവിന്ദൻ (ചിത്രം നജസ്), ആദർശ് സാബു (ചിത്രം:ശ്വാസം) ,ശ്രീകുമാർ ആർ നായർ (ചിത്രം നായകൻ പൃഥ്വി),സതീഷ് പേരാമ്പ്ര (ചിത്രം പുതിയ നിറം)തിരക്കഥ : അർച്ചന വാസുദേവ് (ചിത്രം: ഹെർ). മികച്ച നവാഗത പ്രതിഭകൾ : സംവിധാനം : വിഷ്ണു കെ മോഹൻ (ചിത്രം: ഇരുനിറം)അഭിനയം : നേഹ നസ്‌നീൻ (ചിത്രം ഖൽബ്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments