Thursday, April 24, 2025
HomeBREAKING NEWSവാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായി കൊലപ്പെടുത്തി
spot_img

വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായി കൊലപ്പെടുത്തി

തൃശൂർ: വാടാനപ്പള്ളിയിൽ സഹപ്രവർത്തകനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം ക്രൂരമായി കൊലപ്പെടുത്തി സുഹൃത്ത്. അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ അനിൽകുമാറാണ് മരിച്ചത്. കൊലപാതകത്തിൽ സഹ പ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു ചാക്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സുഹൃത്തിനെ കല്ല് കൊണ്ട്‌ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം സുഹൃത്ത് തന്നെയാണ് ഉടമയെ വിളിച്ചറിയിച്ചത്.

തുടർന്ന് ഇയാളെ ആംബുലൻസിൽ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments