ചിത്ര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എൻ . സതീഷ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, സി കെ രാമകൃഷ്ണൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള നാലാമത്തെ സെവെൻസ് ഫ്‌ളഡ്‌ലൈറ്റ് ഫുട് ബോൾ ടൂർണമെന്റിൽ എഫ് .സി. കോടന്നൂർ വിജയികളായി.
അരിമ്പൂരാണ് റണ്ണേഴ്‌സ് അപ്പായത്.

ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും സമനിലയിലാവുകയായിരുന്നു.പിന്നീട് പെനാൽട്ടി ഷൂട്ട് ഔട്ടിലൂടെ കോടന്നൂർ വിജയികളായി. രണ്ടുദിവസം കൊണ്ടുതീരേണ്ട ഫുട്‌ബോൾ മത്സരങ്ങൾ മഴകാരണം മൂന്നാം ദിവസത്തിലേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.

അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ,വാർഡ് മെമ്പർ പങ്കെടുത്ത സമ്മാനദാന ചടങ്ങിൽ വിജയികൾക്ക് യഥാക്രമം ക്യാഷ് പ്രൈസ് ഉണ്ടായിരുന്നു. വെളുത്തൂർ മുനയം ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ നടന്നത്.