പല തിയേറ്ററുകളിലും ആദ്യഷോകൾ എല്ലാം ബുക്കായി കഴിഞ്ഞു
സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്കു വേണ്ടിയും ആരാധകർ ഇതുപോലെ കാത്തിരുന്നിട്ടില്ല. അത്രയേറെ ഓളമാണ് എമ്പുരാൻ സൃഷ്ടിക്കുന്നത്. മാര്‍ച്ച് 21 രാവിലെ 9 മണിയോടെയാണ് ഇന്ത്യയിൽ എമ്പുരാൻ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. എന്നാൽ ബുക്കിംഗ് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ബുക്കിംഗ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോ വരെ ഹാങ്ങാവുകയും സെർവർ ഡൗൺ ആവുകയും ചെയ്തു. പല തിയേറ്ററുകളിലും ആദ്യഷോകൾ എല്ലാം ബുക്കായി കഴിഞ്ഞു.
ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ ആദ്യ ഷോ മാർച്ച് 27ന് ആറു മണിയ്ക്കാണ് ആരംഭിക്കുക. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മുതൽ മുടക്കേറിയ ചിത്രമാണ് എമ്പുരാൻ.
മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും എമ്പുരാൻ റിലീസിനെത്തുന്നുണ്ട്. കർണാടകയിൽ എമ്പുരാന്റെ വിതരണം ഹോംബാലെ ഫിലിംസും നോർത്ത് ഇന്ത്യയിൽ അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസുമാണ് ഏറ്റെടുത്തിരിക്കുന്നത്.
മലയാളം സിനിമ ചരിത്രത്തിൽ ആദ്യമായി IMAX-ൽ റിലീസ് ചെയ്യുന്ന ചിത്രമാകുകയാണ് എമ്പുരാന്‍. ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാൽ, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാർ, ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ്, ഒസിയേൽ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ’നെൽ , ബെഹ്സാദ് ഖാൻ, അനീഷ് ജി മേനോൻ, ജെയ്സ് ജോസ്, നൈല ഉഷ, ജിലു ജോൺ, മൈക്ക് നോവിക്കോവ്, ശിവജി ഗുരുവായൂർ, മുരുഗൻ മാർട്ടിൻ, മണിക്കുട്ടൻ, നയൻ ഭട്ട്, ബൈജു സന്തോഷ്, നന്ദു, സാനിയ ഇയ്യപ്പൻ, എറിക് എബൗനി, സ്വകാന്ത് ഗോയൽ, ആൻഡ്രിയ തിവാദർ, ജെറോം ഫ്ലിൻ, അഭിമന്യു സിംഗ്, കാർത്തിക് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഏതാണ്ട് 3 മണിക്കൂറാണ് എമ്പുരാന്റെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്. കൃത്യമായി പറഞ്ഞാൽ 2 മണിക്കൂര്‍ 59 മിനിറ്റ്.