പഠിക്കുന്നിടത്തൊക്കെ മാമുക്കോയയുടെ മകനാണെന്ന പ്രിവിലേജ് ഒക്കെ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ അത്ര പ്രിവിലേജ് ഒന്നുമുണ്ടായിട്ടില്ല. പിന്നെ മാമുക്കോയുടെ മകനാണെന്നും താരപുത്രനാണ് എന്നതൊക്കെ ഉണ്ടായിരുന്നു. മീഞ്ചന്ത സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ക്ലാസില്‍ എനിക്ക് അറ്റന്റന്‍സ് കുറവായതിനെ തുടര്‍ന്ന് ഒരു പ്രാവിശ്യം ഉപ്പ സ്‌കൂളിലേക്ക് വന്നു. ഞാന്‍ മാമുക്കോയയുടെ മകനാണെന്ന കാര്യമൊന്നും സ്‌കൂളിലുള്ളവര്‍ക്ക് അതുവരെ അറിയില്ലായിരുന്നു. ഉപ്പ വന്നപ്പോഴാണ് എല്ലാവരും അതറിയുന്നത്.

അന്ന് മാരുതി കാറുണ്ട്. 800 സിസി കാറാണ്. ഉപ്പ സ്‌കൂളില്‍ വന്നു, തിരികെ പോകുമ്പോള്‍ സ്‌കൂളിലെ കുട്ടികള്‍ അതിന്റെ നാല് ടയറിലെയും കാറ്റ് ഊരി വിട്ടു. ശരിക്കും ഉപ്പ വന്നത് ഒരു സൈക്കിളിലിലാണ്. കാറിന്റെ സൈഡില്‍ സൈക്കിള്‍ വെച്ച ശേഷമാണ് ഓഫീസ് റൂമിലേക്ക് ഉപ്പ പോയത്. പിള്ളേര് വിചാരിച്ചത് മാമുക്കോയ വന്ന കാറാണ് ആ കിടക്കുന്നതെന്നാണ്. വേറെ ആരോ കൊണ്ട് വെച്ച കാറായിരുന്നു അവിടെ കിടന്നത്. തിരിച്ചിറങ്ങി വന്ന ശേഷം ഉപ്പ സ്വന്തം സൈക്കിളുമെടുത്ത് വീട്ടിലേക്ക് പോയി. അന്നൊരു സൈക്കിളും ചവിട്ടിയാണ് ഉപ്പ നടക്കാറുണ്ടായിരുന്നത്.

ഇത്രക്ക് സിമ്പിൾ ആയൊരു സിനിമ നടൻ ഇനി ഉണ്ടാവില്ല എന്നതാണ് സത്യം.