നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഹെഡ് ഓഫീസ് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും .രാവിലെ 11 മണിക്കാണ് ഉദ്ഘാടനം . ചടങ്ങിൽ നാട്ടിക എം എൽ എ സി സി മുകുന്ദൻ ,കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം. കെ. കണ്ണൻ, ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ട് ഐ .കെ വിഷ്ണുദാസ് തുടങ്ങിയവർ പങ്കെടുക്കും.
നാടിന്റെ സഹകരണ മേഖലയുടെ മുഖമുദ്രയായി ഏറെ വിശ്വാസ്യതയാർജ്ജിച്ച ജനകീയ സഹകരണ ധനകാര്യ സ്ഥാപനമാണ്
നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് .
കൊടുങ്ങല്ലൂർ -വലപ്പാട് നാഷണൽ ഹൈവേയിൽ തല ഉയർത്തി നിൽക്കുന്ന കെട്ടിടത്തിലാണ് ബാങ്ക്
പ്രവർത്തിക്കുന്നത്. 1946 ൽ സ്‌ഥാപിതമായ നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ കീഴിൽ 14 ബ്രാഞ്ചുകൾ കൂടിയുണ്ട് .
മാറുന്ന കാലത്തിനനുസരിച്ച് ആധുനിക ബാങ്കിംഗ് സൗകര്യങ്ങളോടെയാണ് ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. നാടിന്റെ വികസനം കൂടി മുന്നിൽ കണ്ടുകൊണ്ടാണ് റൂറൽ ബാങ്ക് നാലു പുതിയ പദ്ധതികൾക്ക് കൂടി തുടക്കം കുറിക്കുന്നത്. ജനങ്ങൾക്ക് ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പുവരുത്താനായി മിൽമ പാർലറും കഫെറ്റീരിയയും, പരിസ്ഥിതി സൗഹൃദം ലക്ഷ്യമിട്ടുകൊണ്ട് പൂർണമായും സോളാർ രീതിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷൻ, നാട്ടിലെ ചെറുതും വലുതുമായ പരിപാടികൾക്കായി എയർ കണ്ടീഷനിംഗ് സംവിധാനമുള്ള മിനി കോൺഫെറൻസ് ഹാൾ,സമന്വയ സൂപ്പർ മാർക്കറ്റ് എന്നിവയാണ് ബാങ്ക് മുന്നോട്ടു വെക്കുന്ന നാലു പുതിയ തുടക്കങ്ങൾ .
1440 സ്‌ക്വയർ ഫീറ്റിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിൽ ഗുണമേന്മയുള്ള പൊക്കാളി അരി, മറയൂർ ശർക്കര തുടങ്ങിയ ഉത്പന്നങ്ങളുടെ സുലഭമായ ലഭ്യത ഉറപ്പു വരുത്തുന്നുണ്ട് . ബാങ്കിന്റെ മെമ്പർമാരായ ഉപഭോക്ത്താക്കൾക്ക് നിശ്ചിത വിലക്കുറവിനു പുറമെ 5 % വിലക്കുറവ് കൂടി
ഉണ്ടായിരിക്കും.
ബാങ്ക് വൈസ് പ്രസിഡൻറ് പി. വി. മോഹനൻ, ഭരണസമിതി അംഗങ്ങളായ വി. പി. ആനന്ദൻ, പി. കെ. ഇബ്രാഹിം, എ.പി. ജയരത്നം , ടി.വി. ചന്ദ്രൻ, സത്യൻ വല്ലത്ത്, എ. ജി. സുഭാഷ്, ടി. കെ. രാജു, ബിന്ദു രാജൻ, അനിത നന്ദനൻ, രതി സുനിൽ, തുടങ്ങിയവർ പങ്കെടുക്കും .
നാടിന്റെ സഹകരണ മേഖലയുടെ മുഖമുദ്രയായി നിൽക്കുന്ന സ്ഥാപനമാണ് നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്. തീരദേശത്തെ ഏറ്റവും വിശ്വസനീയത ആർജിച്ച ജനകീയ സഹകരണ ധനകാര്യ സ്ഥാപനം. ഗ്രാമീണ ജനതയുടെ സ്വന്തം ബാങ്ക് ആയ ഇവിടം നാട്ടുകാരുടെ ഓരോ ആവശ്യങ്ങളിലും നാടിന്റെ കൈത്താങ്ങ് ആണ്. സഹകരണ രംഗത്തെ ബാങ്കിന്റെ ഇടപെടലുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നവീകരണ പദ്ധതികൾ നടപ്പിലാക്കുന്നത് .