Tuesday, June 17, 2025
HomeCity Newsകലാഭവൻ മണി സ്മാരകത്തിന് ഈ മാസം തറക്കല്ലിടും:മുഖ്യമന്ത്രി
spot_img

കലാഭവൻ മണി സ്മാരകത്തിന് ഈ മാസം തറക്കല്ലിടും:മുഖ്യമന്ത്രി

മലയാളിയുടെ സാംസ്കാരിക ലോകത്ത് നാടൻ പാട്ടുകളിലൂടെ ഗാനവസന്തം തീർത്ത അതുല്യ പ്രതിഭയായ കലാഭവൻ മണിയുടെ പേരിലുള്ള സ്മാരകത്തിന് ഈ മാസം 27 ന് തറക്കല്ലിട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  സർക്കാരിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മുഖ്യമന്ത്രിയുടെ ജില്ലാതലയോഗത്തിൽ ചാലക്കുടിയിൽ കലാഭവൻ മണിയുടെ പേരിലുള്ള സ്മാരകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്  കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർ എൽ വി രാമകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

2016-17 സംസ്ഥാന ബജറ്റിൽ 50 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ കലാഭവൻ മണിയുടെ സ്മാരകത്തിന് വേണ്ടി വകയിരുത്തിയത് . 20 സെൻ്റ് സ്ഥലം സ്മാരകത്തിൻ്റെ നിർമ്മാണത്തിന് ലഭിച്ചു. മൂന്ന് കോടി രൂപയുടെ നിർമ്മാണ പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അനുമതി നൽകിയിരുന്നു.

 ഫോക്‌ലോർ അക്കാദമി വഴിയാണ് സ്മാരകത്തിൻ്റെ നിർമ്മാണം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് കലാഭവൻ മണിയുടെ പേരിൽ സ്മാരകം നിർമ്മിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ സദസ് സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments