Thursday, February 12, 2026
HomeBREAKING NEWSപിതാവ് ഓടിച്ച പിക്ക് അപ് വാൻ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു
spot_img

പിതാവ് ഓടിച്ച പിക്ക് അപ് വാൻ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു

പിതാവ് ഓടിച്ച പിക്ക് അപ് വാൻ പിന്നോട്ട് എടുക്കുന്നതിനിടെ ഇടിച്ച് പരിക്കേറ്റ ഒന്നരവയസുകാരി മരിച്ചു. കോട്ടയം അയർക്കുന്നത്താണ് ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. അയർക്കുന്നം കോയിത്തുരുത്തിൽ ബിബിൻ ദാസിൻ്റെ മകൾ ദേവപ്രിയ ആണ് മരിച്ചത്.

തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.10നാണ് മരണം. ഇന്നലെ വൈകിട്ട് 3.30നു ആയിരുന്നു അപകടം. വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം.

വാഹനം പിന്നോട്ട് എടുത്തപ്പോൾ കുട്ടി വാഹനത്തിന് അടുത്തേക്ക് ഓടിയെത്തിയാണ് അപകട കാരണമായത്. സംസ്കാരം നാളെ നടക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments