മകളെ നേരിട്ട് കണ്ടിട്ട് 12 വർഷത്തിലേറെയായെന്ന് ദേവദാസ്. എനിക്കിപ്പോൾ 88 വയസായി. കനകയെ സംരക്ഷിക്കാൻ ഞാൻ ഇപ്പോഴും തയ്യാറാണ്. അവളാണ് ആരെയും അടുപ്പിക്കാത്തതെന്ന് ദേവദാസ് പറയുന്നു. കനകയ്ക്ക് പൊതുസമൂഹത്തിൽ ജീവിച്ച് പരിചയമില്ലെന്നും ദേവദാസ് പറയുന്നു. സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള ബുദ്ധിയില്ല. കാരണം വീട്ടിൽ നിറയെ നായകളും പൂച്ചകളുമൊക്കെയാണ്.
വൃത്തികേടായിരിക്കുന്നെന്ന് ചുറ്റുമുള്ളവർ പറയുന്നു. ആരെയും വിശ്വസിക്കുന്നില്ല. സ്വയമെങ്കിലും വിശ്വസിച്ച് കൂടേ. സ്വതന്ത്രമായി ജീവിക്ക്. നാലാൾക്കാരെ കണ്ട് സംസാരിക്കെന്നും ദേവദാസ് കനകയോടായി പറഞ്ഞു. മകൾ എപ്പോൾ വന്നാലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. കനകയെ സാധാരണ മനുഷ്യസ്ത്രീയാക്കി മാറ്റേണ്ടതുണ്ടെന്നും ദേവദാസ് പറഞ്ഞു.
സിനിമാ രംഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് കനക. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ സൂപ്പർഹിറ്റായ മലയാള സിനിമകളിൽ നായികയായെത്തിയ കനക അക്കാലത്ത് തമിഴകത്തും തിരക്കുള്ള നടിയാണ്. കുറച്ച് കാലം മാത്രമേ നടി സിനിമാ രംഗത്തുണ്ടായിരുന്നുള്ളൂ. എന്നാൽ ചെയ്ത സിനിമകളിൽ ഭൂരിഭാഗവും ഹിറ്റായി.