Thursday, February 12, 2026
HomeKeralaസംസ്ഥാനത്ത് കോളറ മരണം, ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ മരിച്ചുസംസ്ഥാനത്ത്
spot_img

സംസ്ഥാനത്ത് കോളറ മരണം, ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ മരിച്ചുസംസ്ഥാനത്ത്

ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച ആൾ മരിച്ചു. തലവടി സ്വദേശി ടി.ജി. രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ രഘുവിന്റെ ആരോ​ഗ്യനില മോശമായിരുന്നു. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും ഉള്ളതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രഘുവിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് രഘു മരിച്ചത്. ഡ്രൈവറായി ജോലി നോക്കിവന്ന രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് കോളറ ബാധിച്ചുള്ള രണ്ടാമത്തെ മരണമാണിത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ 63കാരനാണ് മുൻപ് മരിച്ചത്. ഏപ്രിൽ 17നായിരുന്നു ഇയാളെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 22ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments