സാഗ്രെബ്പോ:ർച്ചുഗൽ കുപ്പായത്തിൽ അരങ്ങേറി ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ. ക്രൊയേഷ്യയിൽ നടക്കുന്ന അണ്ടർ 15 ടൂർണമെന്റിൽ ജപ്പാനെതിരെയാണ് പതിമൂന്നുകാരൻ കളിച്ചത്. രണ്ടാംപകുതിയിൽ പകരക്കാരനായി എത്തി. അച്ഛനും പോർച്ചുഗൽ സീനിയർ ടീം ക്യാപ്റ്റനുമായ റൊണാൾഡോ കളിച്ചു തുടങ്ങിയ ഇടതു വിങ്ങിലാണ് ജൂനിയറും ഇറങ്ങിയത്. ഏഴാം നമ്പർ കുപ്പായവുമാണ് അണിഞ്ഞത്. മത്സരം കാണാൻ മുത്തശ്ശി ഡൊളെറോസ് അവെയ്‌റോയും ഉണ്ടായിരുന്നു. മത്സരത്തിൽ പോർച്ചുഗൽ 4-1ന് ജയിച്ചു. ‘അഭിനന്ദനങ്ങൾ, നിന്നെയോർത്ത് അഭിമാനിക്കുന്നു’ എന്നായിരുന്നു മകൻ്റെ അരങ്ങേറ്റത്തെകുറിച്ച് റൊണാൾഡോ സമൂഹമാധ്യമത്തിൽ കുറിച്ചത്.


