Wednesday, March 11, 2026
HomeEntertainmentസോറി കുറച്ച് ലേറ്റായിപ്പോയി! സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളുമായി പെപ്പെ; പിന്നാലെ രസകരമായ കമന്റുകളും
spot_img

സോറി കുറച്ച് ലേറ്റായിപ്പോയി! സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളുമായി പെപ്പെ; പിന്നാലെ രസകരമായ കമന്റുകളും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവതാരമാണ് പെപ്പെ എന്ന ആന്റണി വർഗീസ്. അഹമ്മദാബാദിൽ വെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ടി 20 വേള്‍ഡ് കപ്പ് ഫൈനല്‍ കാണാന്‍ പെപ്പെയും പോയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് താരം സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. പിന്നാലെ രസകരമായ കമന്റുകളും കമന്റ് ബോക്സിലേക്ക് ഒഴുകിയെത്തി. ഇപ്പോഴിതാ താരം അവയ്ക്ക് നൽകിയ മറുപടികളും വൈറലാവുകയാണ്.

‘ഇയാൾ ഇപ്പോഴാണോ കളിയും കഴിഞ്ഞ് ഇറങ്ങണേ’, എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെയെത്തി പെപ്പെയുടെ രസകരമായ മറുപടി. ‘ചിത്രം എടുത്തവന്‍ ഇന്നാണ് അയച്ച് തന്നത് ബ്രോ’ എന്ന ആന്‍റണിയുടെ പ്രതികരണത്തിന് ലൈക്കുകളുടെ പെരുമഴയാണ്. ‘എല്ലാ ​ഗ്രൂപ്പിലും ഉണ്ടല്ലേ ഫോട്ടോ എടുത്തിട്ട് വൈകി മാത്രം തരുന്ന ഒരാള്‍’ എന്നും, കളിയും കഴിഞ്ഞു സഞ്ജു നാട്ടിലും വന്നു കുറച്ച് തമാസിച്ചാലും ഫോട്ടോ വന്നല്ലോ, ഇപ്പോഴെങ്കിലും ഫോട്ടോ ഇട്ടത് നന്നായി, സഞ്ജു വീട്ടിലെത്തി നിങ്ങൾ ഇനിയും വന്നില്ലേ എന്നുമൊക്കെ നിരവധിപ്പേർ കമന്റ് ചെയ്യുന്നുണ്ട്.

ഏതായാലും ആന്റണിയുടെ ഈ ചിത്രങ്ങൾ നിമിഷനേരങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരം​ഗമായി. അതേസമയം ടി-20 വേൾഡ് കപ്പ് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്, ഐസിസി ചെയർമാൻ ജയ് ഷാ, ഗൗതം ഗംഭീർ തുടങ്ങിയവർ ലോകകപ്പുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തിയതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദ് സംഭവത്തിൽ കടുത്ത വിമർശനം ഉയർത്തി രം​ഗത്തെത്തിയിരുന്നു. വ്യത്യസ്ത വിശ്വാസംപേറുന്ന 140 കോടിയോളം ഇന്ത്യക്കാർക്ക് അവകാശപ്പെട്ട വേൾഡ് കപ്പാണെന്നും അതിനെ എന്തിനാണ് മതത്തിൽ കൊണ്ടുകെട്ടുന്നതെന്നും ചോദിച്ച അദ്ദേഹം ടീം ഇന്ത്യയെ ഓർത്ത് ലജ്ജിക്കുന്നു എന്നും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments