Tuesday, March 10, 2026
HomeBREAKING NEWSവിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സുവിശേഷകൻ അറസ്റ്റിൽ
spot_img

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സുവിശേഷകൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ സുവിശേഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അഞ്ചുതെങ്ങ് രോഹിണി ഭവനം വീട്ടിൽ ക്രിസ്ത്യൻ ഹാർട്ടിന്റെ മകൻ പാസ്റ്റർ സാം ഹാർട്ടറെ തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ നിന്നാണ് പ്രതി പിടിയിലായത്. വിദേശത്ത് നഴ്‌സായ യുവതിയാണ് പീഡനത്തിന് ഇരയായത്.

യുവതിയുടെ പക്കൽ നിന്നും 16ലക്ഷം രൂപയോളമാണ് ഇയാൾ കൈക്കലാക്കിയത്. നിലവിൽ ഇയാളുടെ പേരിൽ പത്തനംതിട്ട, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പന്തളം എസ്എച്ച്ഒ ടിഡി പ്രജീഷ്, എസ്‌ഐ പികെ രാജൻ, എഎസ്‌ഐ ബി ഷൈൻ, പൊലീസ് ഉദ്യോഗസ്ഥരായ എസ് അൻവർഷ, ആർ രഞ്ജിത്ത്, നിയാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണം സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments