സനിത അനൂപ്

ശബ്‍ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരു കാലഘട്ടത്തെ വിറപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത നടൻ ആരെന്നു ചോദിച്ചാൽ അത് രഘുവരൻ ആയിരിക്കും . തീക്ഷ്ണമായ കണ്ണുകളും ശാന്തമായ ഭാവവും ആയിരുന്നു രഘുവരനിലെ വില്ലന്മാർക്ക് .അവർ അലറി വിളിച്ചില്ല ,ബഹളം ഉണ്ടാക്കിയില്ല .തിയേറ്ററിലെ തണുപ്പിലും ആ നോട്ടത്തിൽ നമ്മൾ ഉരുകി .ആ ശബ്ദത്തിൽ പ്രേക്ഷകർ വിറച്ചു .അതായിരുന്നു അയാളിലെ നടൻ .
പാലക്കാടു ജില്ലയിലൂടെ കൊല്ലംങ്കോട് ആയിരുന്നു രഘുവരന്റെ സ്വദേശം .
ചെന്ന ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ പഠനം അദ്ദേഹത്തെഇന്ത്യ കണ്ട മികച്ച അഭിനയ പ്രതിഭയാക്കി മാറ്റി .ആ അതുല്യ പ്രതിഭയുടെ ഓർമദിനമാണ് ഇന്ന്.
വെറുമൊരു വില്ലനായി ഒതുങ്ങാതെ കഥാപാത്രങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞതാണ് അദ്ദേഹത്തിൻ്റെ ജീവിതയത്ര അഭിനയത്തിനോടുള്ള അടങ്ങാത്ത മോഹം കാരണം ചെന്നൈയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.ആദ്യം നാടകം പിന്നെ സീരിയൽ ഒടുവിലായി സിനിമയുടെ വെള്ളിവെളിച്ചം അതായിരുന്നു ആ നടന്റെ ജീവിതയാത്ര . “ഒരു മനിതനിൻ കഥ” എന്ന തമിഴ് സീരിയലിലൂടെ ആണ് അദ്ദേഹം ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്. തുടർന്ന് “സ്വപ്ന തിങ്കൾഗൾ”എന്ന കന്നഡ സിനിമയിലൂടെ അദ്ദേഹം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് വിവിധ ഭാഷകളിൽ ചെറുതും വലുതുമയ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1982 ൽ മലയാളത്തിൽ “കക്ക” എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും അതേ വർഷം പുറത്തിറങ്ങിയ തമിഴ് ചിത്രമായ “ഏഴാവതു മനിതനിൽ ” ആനന്ദ് എന്ന കഥാപാത്രം അദ്ദേഹത്തെ നായകനായി അടയാളപെടുത്തി. സ്റ്റൈലിഷ് വില്ലൻ ആയിരുന്നു അദ്ദേഹം. ഉയരമുള്ള ശരീരവും വിരലുകളുടെ ചലനവും കൊണ്ട് അദ്ദേഹം സ്‌ക്രീനിൽ നിഗൂഢത നിറച്ചു .

നമുക്കെന്നും ഓര്മയിലുള്ള വേഷം “ദൈവത്തിന്റെ വികൃതികൾ ” എന്ന ചിത്രത്തിലാണ് . “അൽഫോൺസോ” എന്ന മാന്ത്രികനായി അദ്ദേഹം നടത്തിയ അഭിനയ വിസ്മയത്തിനു കേരളം സംസ്ഥാന സർക്കാരിന്റെ പ്രേത്യേക ജൂറി പുരസ്‌കാരത്തിന് അർഹമായി.

300 -ലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം “തുടക്കം ” എന്ന തമിഴ് സിനിമക്ക് വേണ്ടി മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൽ കലാം ആയും അഭിനയിച്ചു. “യാരടി നീ മോഹിനി ” എന്ന ചിത്രമായിരുന്നു അവസാനമായി അദ്ദേഹം അഭിനയിച്ചത് .


