Monday, March 9, 2026
HomeSPORTSഇന്ത്യയ്ക്ക് കിരീടം; ന്യൂസിലൻഡിനെ തകർത്തത് 96 റൺസിന്
spot_img

ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലൻഡിനെ തകർത്തത് 96 റൺസിന്

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 256 റൺസ് വിജയലക്ഷ്യം കിവീസിന് മുന്നിൽ ഇന്ത്യ വയ്ക്കുകയും 96 റൺസിന് ന്യൂസിലൻഡിനെ തോൽപ്പിക്കുകയുമായിരുന്നു. ഇന്ത്യയ്ക്കിത് മൂന്നാം കിരീട നേട്ടമാണ്. സഞ്ജു സാംസന്റെ തകർപ്പൻ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 46 പന്തിൽ സഞ്ജു 89 റൺസ് നേടി. ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവരുടെ അർധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

മറുപടി ബാറ്റിങിൽ ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലൻഡ് 19 ഓവറിൽ 159 റൺസിന് പുറത്തായി. നാല് വിക്കറ്റ് നേടി ജസ്പ്രിത് ബുംമ്രയാണ് കിവീസിൻ്റെ ചിറകരിഞ്ഞത്. 26 പന്തിൽ 52 റൺസ് നേടി സീഫെർട്ട് ന്യൂസിലൻഡിൻ്റെ ടോപ് സ്കോററായി.മൂന്നാം കിരീട നേട്ടത്തിലൂടെ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യന്മാരായെന്ന നേട്ടവും ഇന്ത്യൻ ടീമിന് സ്വന്തമാകുകയാണ്.

സഞ്ജു 46 പന്തിൽ 89 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി. ഇഷാൻ കിഷൻ 25 പന്തിൽ 54 റൺസും അഭിഷേക് ശർമ 21 പന്തിൽ 51 റൺസും നേടി. ഓപ്പണർമാരായ സഞ്ജുവിൻ്റേയും അഭിഷേക് ശർമയുടേയും തകർപ്പൻ കൂട്ടുകെട്ടിലൂടെയാണ് ഇന്ത്യയ്ക്ക് മികച്ച ഇന്നിങ്സ് നേടാനായത്. ഇന്ത്യയ്ക്ക് ഇത് ടി 20 ലോകകപ്പിലെ തുടർച്ചയായ രണ്ടാം കിരീട നേട്ടമാണ്. ഇത് ഇന്ത്യയുടെ നാലാം ടി20 ലോകകപ്പ് ഫൈനലാണ്. 2007ലായിരുന്നു ഇന്ത്യയുടെ ആദ്യ കിരീട നേട്ടം. മിന്നും ജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ടീം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചു.സാധാരണമായ കഴിവുകൾ, ദൃഢനിശ്ചയം,ടീം വർക്ക് എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് വിജയമെന്നും ഈ ജയം ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ അഭിമാനവും സന്തോഷവും നിറയ്ക്കുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments