Monday, March 9, 2026
HomeBREAKING NEWSലൈംഗിക അധിക്ഷേപം, ബോഡി ഷെയ്മ‌ിങ്; ഡിജെ സനയ്ക്കെതിരെ സൈബറാക്രമണം രൂക്ഷം
spot_img

ലൈംഗിക അധിക്ഷേപം, ബോഡി ഷെയ്മ‌ിങ്; ഡിജെ സനയ്ക്കെതിരെ സൈബറാക്രമണം രൂക്ഷം

തൃശൂർ ഹൈലൈറ്റ് മാളിൽ സംഗീത പരിപാടി അവതരിപ്പിച്ചതിന് പിന്നാലെ മലയാളിയായ ഡിജെ സനയ്ക്കെതിരെ രൂക്ഷമായ സൈബറാക്രമണം. കഴിഞ്ഞ ദിവസം സന അവതരിപ്പിച്ച പരിപാടി സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ പരിപാടിയുടെ ചിത്രങ്ങളും വിഡിയോകളും ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളിൽ ബോഡി ഷെയ്‌മിങ്ങും അധിക്ഷേപ പരാമർശങ്ങളും ഉയരുന്നത്.

സനയുടെ വസ്ത്രധാരണത്തെയും ശരീരത്തെയും അധിക്ഷേപിച്ചുകൊണ്ടാണ് വലിയൊരു വിഭാഗം ആക്രമണം നടത്തുന്നത് ലൈംഗിക അധിക്ഷേപങ്ങളും പലരും ഉയർത്തുന്നു. അതേസമയം താരത്തിന് പിന്തുണയുമായി എത്തുന്നവരുമുണ്ട്. വസ്ത്രധാരണം വ്യക്ത‌തികളുടെ തിരഞ്ഞെടുപ്പാണെന്ന് സനയെ പിന്തുണയ്ക്കുന്നവർ വ്യക്‌തമാക്കുന്നു സന അവരുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും സനയെ പിന്തുണച്ചെത്തിയവർ പറയുന്നു. സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഇതേച്ചൊല്ലിയുണ്ടാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments